തനി നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് ഉണ്ടാക്കുന്നത് കാണാം.
ബീഫ് പലർക്കും ഒരു വികാരം തന്നെയാണ്, അങ്ങനെ ബീഫ് വിഭവങ്ങൾ താല്പര്യമുള്ള ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല നാടൻ ബീഫ് ഉലർത്തിയത് ആണ് വീഡിയോയിൽ ഉണ്ടാക്കി കാണിക്കുന്നത്. സുമ ടീച്ചർ തന്നെയാണ് ഈയൊരു വിഭവം നമുക്കായി കാണിച്ചു തരുന്നതും ആയതിനാൽ കുറച്ചു അറിവും പാചകവും പഠിക്കാം.
ഇത് തയ്യാറാക്കാനായി ഒരു കിലോ ബീഫ്, 18 തൊട്ട് 20 വറ്റൽമുളക്, മൂന്ന് ടേബിൾസ്പൂൺ മുഴുവൻ മല്ലി, അര ടീസ്പൂൺ പെരുംജീരകം, മൂന്ന് പീസ് പറ്റാം രണ്ടു തൊട്ട് മൂന്നുവരെ കരയാമ്പൂ, രണ്ടു മൂന്നു വരെ ഏലക്കാ, ഒരു ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര മുതൽ ഒരു കപ്പു വരെ നാളികേര കൊത്തു, ഒരു കപ്പ് ചെറിയഉള്ളി, അര കപ്പ് വെളുത്തുള്ളി, അര കപ്പ് ഇഞ്ചി, നാലു തൊട്ട് അഞ്ച് പച്ചമുളക്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ കടുക്, 4 തൊട്ട് അഞ്ച് വറ്റൽ മുളക്, നാലു തൊട്ട് അഞ്ച് തണ്ട് കറിവേപ്പില എന്നിവ ആവശ്യമാണ്.
തനിനാടൻ ആയതുകൊണ്ട് തന്നെ ഇത്രയും അധികം സംഭവങ്ങൾ തന്നെ ഒരു കിടിലൻ ബീഫ് ഉലർത്തിയതിന് വേണം, അപ്പോൾ എങ്ങനെയാണ് ഇവ തയ്യാറാക്കുന്നത് കാണാം. അപ്പൊൾ ഇനി ബീഫ് വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കാം.