Veg

ബീഫ് വരട്ടി എടുത്തതുപോലെ കടല വരട്ടി എടുത്താലോ? ബീഫിനെ വെല്ലും സ്പെഷ്യൽ കടല വിഭവം ഉണ്ടാക്കാം

ബീഫ് വരട്ടി എടുത്തതുപോലെ കടല വരട്ടി എടുത്താലോ? ബീഫിനെ വെല്ലും സ്പെഷ്യൽ കടല വിഭവം ഉണ്ടാക്കാം. ബീഫ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.

എന്നാൽ എല്ലായ്പ്പോഴും എല്ലാവർക്കും ബീഫ് കിട്ടണമെന്നില്ല അങ്ങനെയാണെങ്കിൽ കടല വെച്ച് ബീഫ് കറി ഉണ്ടാക്കിയത് പോലെ രുചിയിൽ വരട്ടി എടുത്താലോ! കടല ഇതുപോലെ വരട്ടി കഴിക്കുന്നതിൻറെ രുചി ഒന്ന് വേറെ തന്നെയാണ് എന്നാൽ എങ്ങനെയാണ് കടല വരട്ടിയെടുക്കുക എന്ന് നമ്മൾക്ക് ഇന്ന് നോക്കാം. അതിനു വേണ്ട ചേരുവകൾ കടല ഒരു കപ്പ്, ഇഞ്ചി ഒരു ചെറിയ കഷണം, വെളുത്തുള്ളി 6 പീസ് ഉള്ളി ഒരെണ്ണം മുഴുവൻ, മുളകുപൊടി മുക്കാൽ ടീസ്പൂൺ, മല്ലിപ്പൊടി ഒരു ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ, തേങ്ങ കൊത്ത് കാൽ കപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്, കരിവേപ്പില, ഉപ്പ് ആവശ്യത്തിന്. ഇത്രയും സാധനങ്ങൾ വച്ച് വളരെ എളുപ്പം നമ്മൾക്ക് കടല വരട്ടിയത് എടുക്കാം. ബീഫ് കഴിക്കുന്ന അതേ രുചിയിൽ വളരെ എളുപ്പത്തിൽ നമ്മൾക്ക് ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഈ വിഭവം നിങ്ങൾ വീട്ടിലുണ്ടാക്കി നോക്കാം. ഇഷ്ടപ്പെട്ടെങ്കിൽ ഈ റെസിപി

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കുക.