തനി നാടൻ കേരള ബീഫ് ഫ്രൈ റെസിപി നിങ്ങൾക്കായി സമർപ്പിക്കുന്നു, വലിച്ചു നീട്ടാതെ വ്യക്തമായി

തനി നാടൻ കേരള ബീഫ് ഫ്രൈ റെസിപി നിങ്ങൾക്കായി സമർപ്പിക്കുന്നു.

അപ്പോൾ ഇത് തയ്യാറാക്കാൻ വേണ്ടിയിട്ട് ഒരു കിലോ പോത്തിറച്ചി നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ ചെറിയ പീസുകളായി മുറിക്കാം, അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ടു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉള്ള ഉപ്പ്, ഒരു ടേബിൾസ്പൂൺ മീറ്റ് മസാല, ഒന്നര ടീസ്പൂൺ ഗരം മസാല, ഇഞ്ചി വലിയ പീസ് ചതച്ചത്, വെളുത്തുള്ളി ഒരു കുടം ചതച്ചത്, പിന്നെ രണ്ടു മൂന്നു തണ്ട് കറിവേപ്പില എന്നിവ കൂടിയിട്ട് നല്ലപോലെ മിക്സ് ചെയ്ത് മസാല നല്ലപോലെ ഇറച്ചിയുടെ മേൽ പിടിപ്പിച്ച് ഒരു മണിക്കൂർ നേരം അങ്ങനെ തന്നെ റസ്റ്റ് ചെയ്യാൻ വിടാം.

അതിനുശേഷം അത് കുക്കറിൽ ഇട്ട് മൂന്ന് കപ്പ് വെള്ളമൊഴിച്ച് വേവിക്കണം, അഞ്ചു ആറു വിസിൽ വരുന്നത് വരെ വേവിക്കാവുന്നതാണ്, അതിനുശേഷം തുറന്നുനോക്കുമ്പോൾ വെള്ളം ഉണ്ടെങ്കിൽ അതുകൂടി കുക്കർ തുറന്നു വച്ച് വറ്റിച്ച് എടുക്കണം.

പിന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു അര കപ്പ് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അത് ചൂടാകുമ്പോൾ അതിലേയ്ക്ക് ഈ ബീഫ് ഇട്ടു കൊടുത്തു നല്ലപോലെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ് ( ഇതിനായി വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുന്നത് ആണ് ഏറ്റവും നല്ലത്). ഫ്രൈ ചെയ്യുമ്പോൾ കുറച്ചു കറിവേപ്പിലയും കൂടി ഇട്ട് കൊടുക്കാവുന്നതാണ്. എന്നിട്ട് നല്ലപോലെ മൊരിഞ്ഞു ബീഫ് കറുത്ത കളർ ആയി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. അപ്പൊൾ തട്ടുകടയിൽ ഒക്കെ പൊറോട്ടയ്ക്ക് കിട്ടുന്ന പോലെ ഉള്ള നാടൻ ബീഫ് ഫ്രൈ ലഭിക്കുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *