ബാത്റൂം ചുമരിലെ ടൈലും, തറയിലെ ടൈലും കഴുകാൻ മടിയുള്ളവർ ആണെങ്കിൽ നിങ്ങൾക്ക് ഒരു മാർഗ്ഗം ഇതാ

ബാത്റൂമിലെ ചുമരിലെ ടൈലും, തറയിലെ ടൈലും കഴുകാൻ മടിയുള്ളവർ ആണെങ്കിൽ അവർക്ക് ഏറ്റവും എളുപ്പത്തിൽ അവ വൃത്തിയാക്കാനുള്ള മാർഗമാണ് ഈ പറയുന്നത്.

ഇതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് വെള്ളം, കാൽ കപ്പ് വിനാഗിരി, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ, ഒരു ടീസ്പൂൺ സോപ്പുപൊടി/ ഡിഷ് വാഷ് എന്നിവ ചേർത്തു നല്ലപോലെ മിക്സ് ചെയ്തു എല്ലാം അലിഞ്ഞു വരുമ്പോൾ ഇത് ഒരു സ്പ്രേ ബോട്ടിലേക്ക് ആക്കി കൊടുക്കാവുന്നതാണ്.

ശേഷം ഈ വാൾ ടൈലിലും, തറയിലും എല്ലാം സ്പ്രേ ചെയ്തു കൊടുത്തു സ്ക്രബ്ബർ അല്ലെങ്കിൽ സ്പോഞ്ച് വച്ച് തേച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ എളുപ്പം തന്നെ അഴുക്കുകൾ എല്ലാ ഇളകി വരുന്നത് കാണാം, (സ്പ്രേ ബോട്ടിൽ ഇല്ലെങ്കിൽ ടൈലിൽ വെറുതെ തളിച്ചു കൊടുത്താലും മതിയാകും). അതിനുശേഷം കഴുകി കളഞ്ഞിട്ടുണ്ടെങ്കിൽ ഇത് പെട്ടന്ന് തന്നെ ക്‌ളീൻ ആയി കിട്ടും. അപ്പോൾ ഈ സൊല്യൂഷൻ വളരെ വീര്യമുള്ളത് ആയതുകൊണ്ടുതന്നെ എളുപ്പം കറകളും അഴുക്കുകളും ഇളകുന്നതാണ്, അപ്പോൾ എല്ലാവര്ക്കും ഈ രീതി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *