സ്ഥിരം ഡ്രിങ്കുകൾ മടുക്കുമ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നതിൽ തെറ്റില്ല

ചെറുപഴം വച്ചിട്ടുള്ള ഈയൊരു ഡ്രിങ്ക് ആണ് ഇപ്പോൾ എവിടെയും കാണുന്നത്, സ്ഥിരം ഉണ്ടാക്കുന്ന ഡ്രിങ്കുകൾ മടുക്കുമ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നതിൽ തെറ്റില്ല എന്നാണ് ഇത് കുടിച്ചു നോക്കിയവർ എല്ലാം പറയുന്നത്.

ഇതിനായി മിക്സിയുടെ വലിയ ജാറിലേക്ക് 3 ചെറുപഴം നുറുക്കി ഇട്ടു കൊടുക്കാം, (ചെറുപഴം എന്ന് പറയുമ്പോ ഞാലിപ്പൂവനോ, മൈസൂർ പഴമോ, പൂവൻപഴമോ അങ്ങനെ ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്). പിന്നെ അതിന്റെ കൂടെ പഴം അരഞ്ഞു കിട്ടുവാൻ മാത്രമുള്ള ഏകദേശം കാൽ ഗ്ലാസ് തണുത്ത പാൽ മാത്രം ആദ്യം ഒഴിച്ചു കൊടുക്കുക, ഒപ്പം ആവശ്യത്തിനുള്ള പഞ്ചസാരയും ചേർത്ത് അരച്ചെടുക്കാം.

ശേഷം എല്ലാം നല്ല പോലെ അരഞ്ഞു കിട്ടുമ്പോൾ അതിലേക്ക് ബാക്കിയുള്ള മുക്കാൽ ഗ്ലാസ് തണുപ്പിച്ച പാൽ, പിന്നെ വേണമെങ്കിൽ പഞ്ചസാരയും കൂടി ചേർത്ത് വീണ്ടും അടിച്ചു ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്.

ഇനി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ചവ്വരി അഥവാ സാഗോ റൈസ് വെള്ളത്തിലിട്ട് വച്ച് പിന്നീട് തിളപ്പിച്ച് എടുത്തത് ചേർത്ത് കൊടുക്കാം, എന്നിട്ട് വീണ്ടും മിക്സ് ചെയ്ത് അതിലേക്ക് ഫ്ലേവറിന് വേണ്ടി വാനിലയോ, സ്ട്രോബറിയോ, പിസ്തയോ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള എസൻസ് രണ്ടുതുള്ളി ചേർത്തു കൊടുത്തു മിക്സ് ചെയ്യാം, പിന്നെ അതിലേക്കു കയ്യിൽ ഉണ്ടെങ്കിൽ അൽപ്പം മാതളനാരങ്ങ, അല്ലെങ്കിൽ നട്ട്‌സ് ഇട്ടു ഇളക്കി ഈ സ്വാദിഷ്ഠമായ ഡ്രിങ്ക് കുടിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *