നേന്ത്രപ്പഴവും ഗോതമ്പു പൊടിയും വെച്ച് നല്ലൊരു പഴം കൊണ്ടുള്ള ബോണ്ട ഉണ്ടാക്കിയാലോ

നേന്ത്രപ്പഴവും ഗോതമ്പു പൊടിയും വെച്ച് നല്ലൊരു പഴം കൊണ്ടുള്ള ബോണ്ട ഉണ്ടാക്കിയാലോ.

ഇതിനായി മിക്സിയുടെ ജാറിലേക്ക്‌ അര കപ്പ് പഞ്ചസാര, പിന്നെ വലിയ നാല് ഏലക്കയുടെ കുരു എന്നിവ ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കണം, എന്നിട്ട് അതിലേക്ക് 2 മീഡിയം സൈസ് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് കൊടുക്കാം(ഏതു പഴം ആയാലും പ്രശ്നമില്ല), എന്നിട്ട് നല്ലപോലെ അരച്ചെടുക്കണം, ഒട്ടും തന്നെ വെള്ളം ചേർക്കരുത്.

എന്നിട്ടത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു, പിന്നെ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരവിയതും, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ഒഴിച്ച് മിക്സ് ചെയ്യാവുന്നതാണ്.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അത്യാവശ്യം മുക്കാൽ ഭാഗത്തോളം ബോളുകൾ മുങ്ങാവുന്ന രീതിയിൽ എണ്ണ ഒഴിച്ചു കൊടുക്കാം, ശേഷം കൈയ്യിൽ അല്പം വെള്ളം നനച്ച് ഈ മാവ് എടുത്ത് ഉരുട്ടി ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്, ചെറു തീയിൽ ഇട്ടു വേണം ഇത് ഫ്രൈ ചെയ്യാൻ, എന്നിട്ട് ഗോതമ്പു പൊടി ഒക്കെ വെന്തു വരുന്നതു വരെ അങ്ങോട്ടുമിങ്ങോട്ടും മറിച്ച് നല്ല ക്രിസ്പി ആയി ബ്രൗൺ കളർ ആയി പുറംഭാഗം വരുമ്പോൾ എടുത്തു മാറ്റാവുന്നതാണ്.

ഇത് നല്ല സാധാ ബോണ്ട പോലെ നല്ല ടേസ്റ്റ് ഉള്ള പഴം കൊണ്ടുള്ള ബോളുകൾ ആണ്, എന്തായാലും എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും, അപ്പോൾ വീട്ടിൽ പഴം ഒക്കെ വെറുതെ ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെയും പരീക്ഷിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *