കാലത്തും വൈകുന്നേരം ചായക്കും പലഹാരമായി പഴവും അരിപ്പൊടിയും വെച്ച് ഒരു ഉഗ്രൻ ബനാന അപ്പം

രാവിലെ ബ്രേക്ക്ഫാസ്റ്റിനും വൈകുന്നേരം ചായക്ക് പലഹാരമായി പഴവും അരിപ്പൊടിയും വെച്ച് ഒരു കിടിലൻ ബനാന അപ്പം ഉണ്ടാക്കാം.

ഇതിനായി പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, അര ടീസ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം, അതിനുശേഷം 10 മിനിറ്റ് ചൂടാറാൻ വേണ്ടി അടച്ചു വയ്ക്കാം.

ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ അരക്കപ്പ് നാളികേരം ചിരവിയത് ഇട്ട് മീഡിയം തീയിൽ കളർ ചെറുതായൊന്ന് മാറുന്നതുവരെ റോസ്റ്റ് ചെയ്യാം, എന്നിട്ട് അതിലേക്ക് കാൽകപ്പ് ശർക്കര ചീകിയതും, ഒരു പഴുത്ത നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി നുറുക്കിയതും ഇട്ടു നല്ലപോലെ രണ്ട് മിനിറ്റ് മിക്സ് ചെയ്തു ചൂടാക്കി എടുക്കാം, അപ്പോൾ ശർക്കരയും പഴം ഒക്കെ ഉടഞ്ഞു നല്ലപോലെ യോജിച്ച പരിവം ആകും, അപ്പൊൾ തീ ഓഫ് ചെയ്യാം.

അതിനുശേഷം 10 മിനിറ്റിനു ശേഷം മൂടി തുറന്ന് ചൂടാറാൻ വേണ്ടി വച്ചിരിക്കുന്ന മാവ് നല്ല സോഫ്റ്റ് ആയി കുഴച്ചു അതിലേക്ക് പഴത്തിന്റെ മിക്സ് കൂടിയിട്ട് വീണ്ടും പഴവുമായി യോജിപ്പിക്കണം, എന്നിട്ട് കയ്യിൽ എണ്ണ അല്ലെങ്കിൽ നെയ്യ് തടവി ചെറിയ ഉരുള ഉരുട്ടി ഒന്ന് അമർത്തി അതിനു നടുവിലായി ഒരു കുഴി ഇട്ടു കൊടുക്കാം, അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഷേപ്പിൽ ചെയ്തെടുക്കാവുന്നതാണ്.

ഇനി ഇത് രണ്ട് രീതിയിൽ കുക്ക് ചെയ്തെടുക്കാം, ആദ്യത്തേതിൽ ഒരു ദോശ തവ അടുപ്പത്ത് വെച്ച് അതിൽ നിറയെ നെയ്യ് തടവി അതിലേക്ക് ഈ അപ്പം വച്ചുകൊടുത്തു അതിനുമുകളിലായി നെയ്യ് തടവി തിരിച്ചും മറിച്ചും ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു മീഡിയം തീയിൽ ഇട്ടു റോസ്റ്റ് ചെയ്ത് എടുക്കണം.

ഇനി അതല്ലെങ്കിൽ ഇഡ്ഡലി ചെമ്പിൽ വെള്ളം വച്ച് വെള്ളം നല്ലപോലെ തിളച്ചു ആവി വരുന്ന സമയം അതിലേക്ക് തട്ട് വെച്ച് അതിനു മുകളിലായി ഈ അപ്പം വെച്ച് അടച്ച് 10 മിനിറ്റ് മീഡിയം തീയിൽ ആവി കയ്യറ്റി എടുത്താലും നല്ല രുചിയായിരിക്കും.

അപ്പൊൾ നല്ല ബനാന അപ്പം തയ്യാറാക്കുന്നതാണ്. അപ്പോൾ രാവിലെ പലഹാരത്തിന് ആണെങ്കിൽ ആവി കയറ്റുന്ന രീതിയിലും, വൈകിട്ട് ചായയുടെ കൂടെ കഴിക്കാൻ നല്ല ക്രിസ്പി ആയിട്ടുള്ള രീതിയിലും നിങ്ങൾക്ക് ചെയ്തു എടുക്കാം.

എന്തായാലും ഇത് കഴിക്കുവാൻ നല്ല വെറൈറ്റി സൂപ്പർ രുചിയാണ്, ഈയൊരു ബനാന അപ്പം തയ്യാറാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *