നേന്ത്രപ്പഴവും 1 കപ്പ് പച്ചരിയും മാത്രമേ ആവശ്യമുള്ളു, രാവിലെയോ വൈകിട്ടോ ചായക്കടിക്ക്‌ ഇത് ധാരാളം

വൈകീട്ട് ചായക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി തയ്യാറാക്കണം എങ്കിൽ ഈ കലത്തപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ. ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കിയാൽ വീട്ടിൽ മുതിർന്നവർക്ക് വളരെ സന്തോഷം ആകും ഒപ്പം കുട്ടികളും ഇതൊക്കെ കഴിച്ച് ഇഷ്ടപ്പെടാൻ തുടങ്ങും.

ഇത് തയ്യാറാക്കാൻ നമുക്ക് ഉച്ചയ്ക്ക് ഊണിന് ശേഷം ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് മൂന്നുമണിക്കൂർ കുതിരാൻ വയ്ക്കാം, 3 മണിക്കൂർ കഴിയുമ്പോൾ വൈകീട്ടത്തെ പലഹാരമായി നമുക്കത് വച്ച് കൽത്തപ്പം തയ്യാറാക്കാവുന്നതാണ്.

ഇത് ഉണ്ടാക്കാൻ ഒരു മിക്സിയുടെ ജാർ എടുത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം ചെറിയ നുറുങ്ങുകൾ ആയി അരിഞ്ഞു അതിലേക്ക് ഇടുക ഇനി അത് അരക്കൻ വേണ്ടി മൂന്ന് ടേബിൾസ്പൂൺ വെള്ളം കൂടി ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ നല്ല പേസ്റ്റ് പരുവത്തിൽ ആക്കി വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റി വെക്കാം.

ഇനി മൂന്ന് മണിക്കൂർ കുതിരാൻ വച്ച പച്ചരി എടുത്ത് വെള്ളം കളഞ്ഞ് മിക്സിയുടെ ജാറിലോട്ട് ഇട്ടു അതിലേക്ക് കാൽ കപ്പ് ചോറും, കാൽകപ്പ് വെള്ളവും അതിൻറെ കൂടെ മൂന്ന് ടേബിൾസ്പൂൺ കൂടുതൽ വെള്ളം കൂടി ചേർത്ത് പച്ചരി അരച്ചെടുക്കാം, ഈ മാവ് ഒട്ടുംതന്നെ തരികൾ ഇല്ലാതെ വേണം നമുക്ക് കിട്ടാൻ. (നേരത്തെ നേന്ത്രപ്പഴം അരച്ച ജാർ തന്നെ പച്ചരി അരക്കൻ എടുത്താൽ മതിയാകും അത് കഴുകേണ്ട ആവശ്യമില്ല). ഇനി ഇത് അരച്ചു വച്ചിരിക്കുന്ന പഴത്തിലേക്കു ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

ഇങ്ങനെ മിക്സ് ചെയ്തു കഴിയുമ്പോൾ ഒരു വിധം ലൂസ് ആയിട്ട് തന്നെയായിരിക്കും മാവ് ഇരിക്കുക ഇനി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തേങ്ങ പാല് ഒഴിച്ച് കൊടുക്കണം ശേഷം വീണ്ടും മിക്സ് ചെയ്തു അവിടെ എടുത്തു വെക്കുക.

എന്നിട്ട് മധുരത്തിന് ആവശ്യമായിട്ടുള്ള ശർക്കര ഉരുക്കി എടുക്കണം, അതിനായി ഒരു പാത്രം അടുപ്പത്തുവച്ച് അതിലേക്ക് 180 മുതൽ 200 ഗ്രാം വരെ ശർക്കര ചെറുതായി പൊട്ടിച്ചു ഇട്ടുകൊടുത്തു അതിലേക്ക് കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഉരുക്കി എടുക്കണം, എന്നിട്ട് ഫ്ലെയിം ഓഫ് ചെയ്തു ചൂടോടുകൂടി ഇത് മാവിലേക്ക് അരിച്ച് ഒഴിച്ചു കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്തു, അതിലേക്ക് മുക്കാൽ ടീസ്പൂൺ ഏലക്കാപ്പൊടി പഞ്ചസാരയുമായി മിക്സ് ചെയ്തു വച്ചിരിക്കുന്നതു ചേർക്കാം, ഏലക്കാപൊടി മാത്രമാണെങ്കിൽ കാൽ ടീസ്പൂൺ ചേർത്താൽ മതിയാകും, ഇനി ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കറുത്ത എള്ള് എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്തു എടുക്കാം. ഇനി മധുരം ഒന്നു ബാലൻസ് ചെയ്യാൻ വേണ്ടി ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് ഇളക്കുക, ശേഷം ഒന്നോ രണ്ടോ നുള്ള് ബേക്കിംഗ് സോഡാ കൽത്തപ്പം പൊന്തി വരാൻ വേണ്ടി ചേർത്ത് കൊടുക്കാം എന്നിട്ട് ഇതെല്ലാം ഇളക്കി യോജിപ്പിച്ച് അവിടെ വയ്ക്കുക.

അത് കഴിഞ്ഞു ഒരു കുക്കർ എടുത്തു അടുപ്പത്തുവെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കുക്കറിന്റെ എല്ലാ ഭാഗത്തും ആക്കി കൊടുക്കാം. ഇനി ഓയിൽ ചൂടായി വരുമ്പോൾ അതിലേക്കു മൂന്ന് ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് ഇട്ട് അതൊന്നു കളർ മാറുന്നതുവരെ റോസ് ചെയ്യാം, കളർ മാറി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് കൂടി ചേർത്ത് രണ്ടും കൂടി റോസ്സ്റ് ചെയ്തു, ഉള്ളി ഓക്കേ ഒന്ന് മൂത്തു വരുമ്പോൾ മാവ് ഒഴിക്കുന്നതിനു മുൻപായി ഒരു ടേബിൾസ്പൂൺ ഉള്ളിയും തേങ്ങാകൊത്തും കൂടിയുള്ള മിക്സ് എടുത്ത് മാറ്റി, മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം മാറ്റിവച്ചിരുന്ന ഒരു ടേബിൾ സ്കൂൾ തേങ്ങാക്കൊത്തും ഉള്ളിയും മാവിൻറെ മുകളിലായി വിതറി കൊടുത്തു കുക്കർ വിസിൽ ഇടാതെ അടച്ചു വച്ച് ഒരു മിനിറ്റ് നേരം മീഡിയം ഫ്ലെയിമിൽ വേവിക്കാൻ വെക്കണം.

ഒരു മിനിറ്റിനു ശേഷം തീ നല്ലപോലെ കുറച്ച് 10 മിനിറ്റ് നേരം വീണ്ടും വേവിക്കണം, 10 മിനിറ്റിനുശേഷം ഫ്ലെയിം ഓഫ് ചെയ്തു അഞ്ചു മിനിറ്റ് നേരം അങ്ങനെ തന്നെ തുറക്കാതെ വച്ച്, 5 മിനിറ്റ് കഴിഞ്ഞ് കുക്കർ തുറന്നു ഒരു ടൂത്ത്പിക്ക് അഥവാ കത്തി കൊണ്ട് കൽത്തപ്പം വെന്തുവോ എന്ന് നോക്കി കഴിഞ്ഞ്, കൽത്തപ്പം ചൂടാറി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി വെന്തിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ കുക്കർ വീണ്ടും അടച്ച് ഒന്ന് രണ്ട് മിനിറ്റ് നേരം ലോ ഫ്ലെയിമിൽ തന്നെ വെച്ച് വേവിച്ചാൽ മതിയാകും. ഇനി വ്യത്യസ്തമാർന്ന രീതിയിൽ പലഹാരം തയ്യാറാക്കുമ്പോൾ ഈ കൽത്തപ്പം കൂടി ഉണ്ടാക്കി നോക്കാൻ മറക്കരുത്.

One thought on “നേന്ത്രപ്പഴവും 1 കപ്പ് പച്ചരിയും മാത്രമേ ആവശ്യമുള്ളു, രാവിലെയോ വൈകിട്ടോ ചായക്കടിക്ക്‌ ഇത് ധാരാളം

Leave a Reply

Your email address will not be published. Required fields are marked *