വീട്ടിൽ ചോറ് ബാക്കി വന്നത് ഇരിപ്പുണ്ടെങ്കിൽ നമുക്ക് അടിപൊളി ഒരു പുതുപുത്തൻ മധുരം തയ്യാർ

വീട്ടിൽ ചോറ് ബാക്കി വന്നത് ഇരിപ്പുണ്ടെങ്കിൽ നമുക്ക് അടിപൊളി ഒരു പുതുപുത്തൻ മധുരം തയ്യാറാക്കാം.

പായസം പോലെയുള്ള ഈ സ്വാദുള്ള മധുരം തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ഇട്ടുകൊടുക്കാം, അതിലേക്ക് അര ലിറ്റർ പാല് ഒഴിച്ച് അതൊന്നു മിക്സിയിൽ അടിച്ചെടുക്കണം (ഒരുപാട് പേസ്റ്റ് പോലെ ആക്കണ്ടേ ആവശ്യമൊന്നുമില്ല കുറച്ചു തരിയോട് കൂടിയുള്ള മിക്സ് ആണ് നമുക്ക് വേണ്ടത്).

ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് കപ്പലണ്ടി അല്ലെങ്കിൽ അണ്ടിപ്പരിപ്പ് ഇട്ടു റോസ് ചെയ്തെടുക്കാം (ഈ മധുരത്തിന് കപ്പലണ്ടി ആയിരിക്കും കൂടുതൽ ടേസ്റ്റ് വരുക), അതുകഴിഞ്ഞ് ഉണക്കമുന്തിരി ഇട്ടു ഫ്രൈ ചെയ്തു എടുത്തു മാറ്റാവുന്നതാണ്. എന്നിട്ട് ആ പാനിലേക്ക് തന്നെ അടിച്ചു വച്ചിരിക്കുന്ന ചോറും പാലും മിക്സ് ഒഴിച്ച് കൈവിടാതെ തന്നെ ഇളക്കിക്കൊടുക്കണം. ഈ സമയം കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം (മധുരം ഒക്കെ നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം), അതിനുശേഷം രണ്ട് ഏലക്കയുടെ കുരു പൊടിച്ചത് കൂടിയിട്ട് കൊടുക്കാം (അല്ലെങ്കിൽ വാനില എസ്സൻസ് താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതിയാകും). ഇപ്പോഴും നിർത്താതെ ഇളക്കണം.

ഇങ്ങനെ കൈവിടാതെ ഇളക്കി കൊണ്ടിരിക്കുമ്പോൾ ഈ മിക്സിന്റെ അളവ് കുറഞ്ഞു കുറുകി വരുന്നത് കാണാം, ഒരു 7 മിനിറ്റ് കഴിയുമ്പോൾ തന്നെ ഇവ കുറുകാൻ തുടങ്ങും, അതിനുശേഷം രണ്ടു നുള്ള് മഞ്ഞൾപ്പൊടി കളറിന് വേണ്ടി ചേർത്ത് മിക്സ് ചെയ്തുകൊണ്ടിരിക്കണം, (അടിയിൽ പിടിക്കുന്ന ഒരു സംഭവം ആയതുകൊണ്ട് നോൺസ്റ്റിക് പാൻ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്), എന്നിട്ട് കുറച്ചു കൂടി കുറുകി വരുമ്പോൾ അതിലേയ്ക്ക് വറത്ത് വെച്ചിരിക്കുന്ന കപ്പലണ്ടി, ഉണക്കമുന്തിരി ചേർത്ത് ഇളക്കാം.

പിന്നെ വീണ്ടും ഏകദേശം രണ്ടുമൂന്നു മിനിറ്റ് ഇളക്കി കൊണ്ടിരിക്കാം, പായസത്തിനേക്കാൾ കുറച്ചു കൂടി കട്ടിയിൽ ഒരു കേക്ക് ബാറ്ററിന്റെ പരുവം ആകുന്നതുവരെ നമ്മൾ ഇളക്കി കുറുകി എടുക്കണം, എന്നാൽ ഒരുപാട് കട്ടിയാക്കി പോകരുത്. അതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. എന്നിട്ട് ഇത് ചൂടാറാൻ വേണ്ടി മാറ്റി വെക്കണം, പക്ഷേ പാൽ ഒഴിച്ചത് കൊണ്ട് തന്നെ ചൂടാറാൻ നേരം ഇതിന്മേൽ പാട കെട്ടും, അതുകൊണ്ടു ചൂടാറാൻ വെക്കുമ്പോൾ ഇടയ്ക്ക് ഇളക്കിക്കൊടുക്കാൻ മറക്കരുത്.

അപ്പോൾ ഈ പായസം പോലെയുള്ള ഈ മധുരം ചെറു ചൂടോടെ കഴിക്കാം അല്ലെങ്കിൽ അൽപ്പം നേരം ഫ്രിഡ്ജിൽ വച്ചതിനു ശേഷം കഴിക്കുന്നതും അടിപൊളിയായിരിക്കും. ഇത്തരമൊരു മധുരം കഴിക്കുമ്പോൾ ബാക്കി വന്ന ചോറ് കൊണ്ട് തയ്യാറാക്കിയതാണെന്ന് ആരും തന്നെ പറയുകയില്ല, ആയതിനാൽ ഏവർക്കും ഇഷ്ടപ്പെടുന്ന ഈ റെസിപ്പി നിങ്ങൾ പരീക്ഷിച്ചുനോക്കുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *