ബാക്കി വന്ന ചോറ് കൊണ്ട് വൈകുന്നേരം സോസിൽ മുക്കി കഴിക്കാൻ ആയി ഒരു ക്രിസ്പി സ്നാക്ക് റെഡി

ബാക്കി വന്ന ചോറ് കൊണ്ട് വൈകുന്നേരം സോസിൽ മുക്കി കഴിക്കാൻ ആയി ഒരു ക്രിസ്പി സ്നാക്ക് തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ചോറ് ഇട്ട് അതൊന്ന് കൈകൊണ്ട് കുഴച്ചെടുക്കണം, ഇല്ലെങ്കിൽ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചു എടുത്താൽ മതിയാകും, എന്നിട്ട് അതിലേക്ക് അരക്കപ്പ് അരിപ്പൊടി വറുത്തത് അല്ലെങ്കിൽ വറുക്കാത്തത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ ബട്ടർ/നെയ്യ് എന്നിവ ചേർത്ത് ഒന്നു മിക്സ് ചെയ്യാം.

എന്നിട്ട് ആ ചോറിന്റെ നനവിൽ തന്നെ വെള്ളം ഒന്നും ചേർക്കാതെ നല്ലപോലെ മിക്സ് ചെയ്തു കുഴച്ച് ഉരുട്ടാൻ പറ്റുന്ന ഒരു പരുവം ആക്കാം, ശേഷം കയ്യിൽ എണ്ണ പുരട്ടി അതിൽ നിന്ന് ചെറിയൊരു ഉരുള എടുത്ത് നീളത്തിൽ ഒരു വിരലിന്റെ വലുപ്പത്തിലും വണ്ണത്തിലും റോള് ചെയ്തെടുക്കാം.

ഇങ്ങനെയെല്ലാം ചെയ്തതിനുശേഷം ഒരു കടായി അടുപ്പത്തുവച്ച് ഫ്രൈ ചെയ്യാനായി അത്യാവശ്യം മുങ്ങിക്കിടക്കുന്ന രീതിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതീയിൽ ആക്കി ഇവ ഇട്ട് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് നല്ലോണം ഫ്രൈ ചെയ്തെടുക്കാം.

അതിനുശേഷം ഇത് നല്ല ക്രിസ്പിയായി ഒരു ലൈറ്റ് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്, അപ്പോൾ പുറത്തു ക്രിസ്പിയായ ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു സ്നാക്ക് തയ്യാറാകും. ഇത് സോസ് കൂട്ടി കഴിക്കാൻ നല്ല രുചിയായിരിക്കും, ആയതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *