ഏറ്റവും പെട്ടെന്ന് തന്നെ ഒരേ മാവിൽ പലതരം ബജികൾ തയ്യാറാക്കാക്കുന്ന രീതി ഇന്ന് തന്നെ പഠിക്കാം

ഏറ്റവും പെട്ടെന്ന് തന്നെ ഒരേ മാവിൽ പലതരം ബജികൾ തയ്യാറാക്കാം.

നാലുമണി നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കാൻ മറ്റ് പലഹാരങ്ങളെ പോലെ ബജി കഴിക്കുവാനും ഒരുപാട് ഇഷ്ടമുള്ളവരുണ്ട്, ഇതിന്റെ ഒപ്പം ഒരു ചമ്മന്തി, സോസ് എന്നിവ കൂടിയുണ്ടെങ്കിൽ കഴിക്കുവാൻ ഒരു പ്രത്യേക രുചിയാണ്, എന്നാൽ വളരെ എളുപ്പത്തിൽ ചായക്കൊപ്പം കഴിക്കുവാൻ ബജി ഉണ്ടാക്കുന്ന രീതിയാണ് ഇന്ന് സുമ ടീച്ചർ കാണിക്കുന്നത്, ഒന്നല്ല നാലുതരം ബജി ഇതിൽ പരിചയപ്പെടുത്തുന്നു, എല്ലാം നല്ല വെറൈറ്റി ബജികൾ തന്നെയാണ് ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

അപ്പോൾ ഇതിനായി ആവശ്യമുള്ളത് 2 കപ്പ് കടലമാവ്, ഒരു കപ്പ് അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു വലിയ നുള്ള് മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കായം പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ ജീരകപ്പൊടി അല്ലെങ്കിൽ ഐമോദകം എന്നിവ അല്പം മാത്രം ചേർക്കാം, ആവശ്യത്തിന് ഉപ്പ് താല്പര്യമുണ്ടെങ്കിൽ ഒരു നുള്ള് സോഡാപ്പൊടി, രണ്ട് കപ്പ് ഫ്രൈ ചെയ്യുവാനുള്ള ഓയിൽ എന്നിവയാണ്.

പിന്നെ എന്ത് ബജ്ജിയാണോ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് അതിനുള്ള ചേരുവ കൂടി എടുക്കാം, ഇവിടെ കായ, ഉരുളക്കിഴങ്ങ്, സവാള, ക്യാപ്സിക്കം.