തനി നാടൻ രീതിയിൽ വാഴയിലയിൽ ഒരു കിടിലൻ അയല മീൻ പൊള്ളിച്ചത്, അസ്സൽ റെസിപി കണ്ട് പഠിക്കാം

തനി നാടൻ രീതിയിൽ വാഴയിലയിൽ ഒരു കിടിലൻ അയല മീൻ പൊള്ളിച്ചത്. അയല നമുക്ക് എല്ലാവർക്കും എളുപ്പം ലഭിക്കുന്ന ഒരു മീനാണ് എന്നുള്ളത് കൊണ്ടുതന്നെ അത് നമുക്ക് വീട്ടിലുള്ള ചേരുവകൾ കൊണ്ട് വാഴയിലയിൽ പൊള്ളിച്ച് എടുത്തിട്ടുണ്ടെങ്കിൽ കിടിലൻ ആയിരിക്കും. ഇതിനായി മൂന്ന് അയല വൃത്തിയാക്കി വരഞ്ഞതിലേക്ക്‌ അര ടീസ്പൂൺ മുളകുപൊടി.

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ആദ്യം ഇനിമേൽ പുരട്ടി മുക്കാൽ ഭാഗത്തോളം അൽപ്പം എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം. അതിനുശേഷം ആ എണ്ണയിലേക്ക് തന്നെ അൽപം കടുക്, ഉലുവ, സവാള, ഉപ്പ്, കറിവേപ്പില, ചുവന്നുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്. പച്ചമുളക് ചതച്ചത് എല്ലാം ചേർത്ത് ഓരോന്നും വഴറ്റി മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി ഇട്ട് പച്ച മണം മാറി വരുമ്പോൾ വിനാഗിരി ചേർത്ത് മിക്സ് ചെയ്തു, അപ്പോൾ വെള്ളം ചേർത്ത് മിക്സ് ആക്കി വാട്ടിയ വാഴയിലയിൽ വച്ചു അതിനുമുകളിലായി മുക്കാൽ ഭാഗത്തോളം ഫ്രൈ ചെയ്ത മീൻ വച്ച് അതിനു മുകളിൽ വീണ്ടും മസാല വച്ചു പൊതിഞ്ഞ് പഴയ ഒരു ദോശ തവക്ക്‌ മുകളിലായി വച്ച് കൊടുക്കുകയാണ് വേണ്ടത്. അതിനു ശേഷം എടുക്കുമ്പോൾ നല്ല കിടിലൻ ഒരു നാടൻ അയല പൊള്ളിച്ചത് തയ്യാറാകും.

റെസിപി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.