ചോറിന് വളരെ പെട്ടെന്ന് ഏറിയാൽ 20 മിനിറ്റ് കൊണ്ട് ഉണ്ടാക്കുവാൻ പറ്റിയ തനി നാടൻ അയല മാങ്ങ കറി

ചോറിന് വളരെ പെട്ടെന്ന് ഏരിയാൽ 20 മിനിറ്റ് കൊണ്ട് ഉണ്ടാക്കുവാൻ പറ്റിയ തനി നാടൻ അയല മാങ്ങ കറി, നിങ്ങൾ ഇത് വരെ പരീക്ഷിച്ചില്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കണം, തീർച്ചയായും ഇഷ്ടപ്പെടും. ഇതിനായി മൺചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെള്ളമൊഴിച്ച് രണ്ടു പുളിയുള്ള മാങ്ങ ഇട്ടു മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവനുള്ളി.

എന്നിവ ചതച്ചത് ചേർത്ത് മിക്സ് ചെയ്തു ഒന്ന് വെന്ത് വരുമ്പോൾ അതിലേക്ക് അയല വൃത്തിയാക്കി മുറിച്ച് ഇട്ട് ചട്ടി ഒന്നു ചുറ്റിച്ചു കൊടുക്കണം, അല്ലാതെ ഇളക്കാൻ പാടില്ല, എന്നിട്ട് രണ്ടും വരുമ്പോൾ കിടിലൻ മീൻ കറി തയ്യാറായി, എന്നിരുന്നാൽ എന്നാൽ രുചി കൂട്ടാൻ തേങ്ങ ചിരവിയത്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി, ചുവന്നുള്ളി വെളുത്തുള്ളി എന്നിവ മിക്സിയിൽ ഇട്ട് അരച്ചത് ചേർത്ത് തിളച്ച് തുടങ്ങുമ്പോൾ അതിലേക്കു ചുവന്നുള്ളിയും, വെളിച്ചെണ്ണയും കൂടി ചതച്ചത് താളിക്കണം, ഒപ്പം കറിവേപ്പിലയും കൂടി ഇട്ടു കൊടുത്താൽ നല്ല കിടിലൻ ഒരു നാളികേരപ്പാൽ ചേർത്ത് അയല മാങ്ങ മീൻകറി തയ്യാറാകും. എന്തായാലും നിങ്ങൾക്കെല്ലാവർക്കും. ഇത് ഒരുപാട് ഇഷ്ടപ്പെടുന്ന വിഭവം ആയിരിക്കും.