വളരെ എളുപ്പത്തിൽ എന്നും ചായക്ക് കഴിക്കുവാൻ വീട്ടിൽ അവലോസ് പൊടി തയ്യാറാക്കി സൂക്ഷിക്കാം.

വളരെ എളുപ്പത്തിൽ എന്നും ചായക്ക് കഴിക്കുവാൻ വീട്ടിൽ അവലോസ് പൊടി തയ്യാറാക്കി സൂക്ഷിക്കാം. പണ്ടുകാലത്ത് എല്ലാവരുടെയും വീടുകളിലും അവലോസ് പൊടി സുലഭമായി ഉണ്ടായിരിക്കും.

അങ്ങനെ ഉണ്ടെങ്കിൽ അതുവെച്ച് അവലോസ് ഉണ്ട ഉണ്ടാക്കാം, അതുപോലെതന്നെ വെറുതെ പഞ്ചസാര ഇട്ടു മിക്സ് ചെയ്തു കഴിക്കുവാൻ ഒക്കെ നല്ല രുചിയാണ്. അപ്പോൾ ചായയ്ക്കൊപ്പം അവലോസ് പൊടി ഉണ്ടെങ്കിൽ വേറൊന്നും വേണ്ടിവരില്ല, അത്തരമൊരു അവലോസ് പൊടി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കുകയാണെങ്കിൽ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആണെങ്കിലും വിശക്കുമ്പോൾ അത് തന്നെ കഴിച്ചാൽ മതിയാകും. അപ്പോൾ അത് എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയ്യാറാക്കുന്നു എന്നാണ് കാണിക്കുന്നത്. ഇതിനുവേണ്ടി ആവശ്യമുള്ളത് മൂന്ന് ഗ്ലാസ് പച്ചരി, മൂന്നു മുറി തേങ്ങ ചിരകിയത്, ഒന്നര ടീസ്പൂൺ ജീരകം പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ മാത്രം മതിയാകും. ഇത്രയും സാധനങ്ങൾ ലഭിക്കുവാനായി യാതൊരു ബുദ്ധിമുട്ടുമില്ല, പിന്നെ അവ വറുത്തെടുക്കുവാൻ ആണ് നമ്മൾ കറക്റ്റ് ആയിട്ട് പഠിക്കേണ്ടത്, അതെല്ലാം വിശദമായി വീഡിയോയിൽ വേണ്ടി കാണിച്ചുതരുന്നുണ്ട്, ആ രീതിയിൽ ചെയ്താൽ മതിയാകും.

ഉപകാരപ്രദമാകുമെന്ന് കരുതുന്നു.