അവൽ കൊണ്ട് ഒരു പോഹ ഉണ്ടാക്കാം, സ്വാദിഷ്ടമായ പോഹ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

അവൽ കൊണ്ട് ഒരു പോഹ ഉണ്ടാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു അത് ചൂടാകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ അതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർത്ത് ചെറുതായൊന്നു മൊരിഞ്ഞു കഴിയുമ്പോൾ അതിലേക്ക് 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, എന്നിട്ട് ഇതെല്ലാം ചെറുതായൊന്ന് വഴറ്റി കൊടുത്തു ഇതിലേക്ക് കാൽടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു പച്ചമുളക് കീറിയത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നതുവരെ ഒന്ന് വഴറ്റി അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക, എന്നിട്ട് അത് മുഴുവനായി റോസ്റ്റ് ആകുന്നതിനു മുൻപ് ആയി തന്നെ അതിലേക്ക് ഒരു കപ്പ് അവൽ ചേർത്ത് കൊടുത്ത് മിക്സ് ചെയ്തു എടുക്കാം. ഈ സമയം ചെറുതീയിൽ തന്നെ വച്ചിരുന്നാൽ മതിയാകും, പിന്നെ ഇതെല്ലം റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കാൽ കപ്പ് പാൽ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യണം, നമ്മൾ ഇതിൽ ചേർത്തിരിക്കുന്നത് വളരെ നൈസായിട്ട് ഉള്ള അവൾ ആണെങ്കിൽ മാത്രം കാൽ കപ്പ് പാൽ ചേർക്കുക, ഇനി കട്ടിയുള്ള അവൽ ആണെങ്കിൽ അര കപ്പ് പാൽ ചേർത്ത് കൊടുക്കാവുന്നതാണ്.

പിന്നെ ഇത് നല്ലപോലെ മിക്സ് ചെയ്തു അവൽ എല്ലാം പൊടിയായി കുക്കായി വരുമ്പോൾ അതിനു മുകളിലായി കുറച്ച് മല്ലിയില ചേർത്ത് മിക്സ് ചെയ്തു ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. അപ്പോൾ നല്ല സ്വാദിഷ്ടമായ പോഹ ലഭിക്കുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *