ഈ ഓണത്തിന് വേറൊന്നും ഇല്ലെങ്കിലും അവൽ കൊണ്ടുള്ള പായസം തന്നെ മതിയാകും, അസ്സൽ നാടൻ രുചി

ഈ ഓണത്തിന് വേറൊന്നും ഇല്ലെങ്കിലും അവൽ കൊണ്ടുള്ള പായസം തന്നെ മതിയാകും.

പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ അവൽ പായസം ഉണ്ടാക്കാനായി ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ഒക്കെ ഇട്ട് ചെറുതീയിൽ റോസ്റ്റ് ചെയ്ത് എടുത്തു മാറ്റാം. എന്നിട്ട്‌ ആ നെയ്യിലേക്ക് തന്നെ അരക്കപ്പ് അവൽ ഇട്ടുകൊടുക്കാം, എന്നിട്ട് ചെറുതീയിൽ തന്നെ ഇവ ഒരു മിനിറ്റ് വറുത്തെടുക്കാം, ഒരു മിനിറ്റ് കഴിയുമ്പോൾ തന്നെ ഇത് നല്ല കൃസ്പിയായി വരുന്നതാണ്.

ശേഷം അതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ചു ഇളക്കി കൊണ്ടു പാൽ തിളപ്പിക്കണം, അപ്പൊൾ പാല് അല്പം കുറുകി വരുന്നതാണ് എന്നിട്ട് അതിലേക്ക് 100 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം, എന്നിട്ട് വീണ്ടും മിക്സ് ചെയ്തു പായസത്തിന്റെ കളർ മാറി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചത് ഇട്ട് ചൂടായി ബബ്ബിൾസ്‌ വരുമ്പോൾ തീ ഓഫ് ചെയ്ത് അതിലേയ്ക്ക് റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ഇട്ട് മിക്സ് ചെയ്യാം.

അപ്പോൾ നല്ല അടിപൊളി കുറുകിയ അവൽ പായസം തയ്യാറാക്കുന്നതാണ്, ഇത് എളുപ്പം തയാറാക്കാവുന്ന അടിപൊളി പായസം ആയിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *