രുചികരമായ അരിയുണ്ട ഇനി ഈസി ആയി തയ്യാറാക്കാം

ഈ ലോക്ക് ഡൌൺ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു നാലുമണി പലഹാരമാണ് അരിയുണ്ട. അധികം ചിലവില്ലാതെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് എങ്ങിനെയാണ് അരിയുണ്ട ഉണ്ടാക്കുന്നത് എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ മട്ട അരി/വെള്ള അരി – 1ഗ്ലാസ്,‌ ശർക്കര – 3 കട്ട, തേങ്ങാ ചിരകിയത് – അര മുറി, ഏലക്കപൊടി – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം ആദ്യം അരി നന്നായി കഴുകി വെള്ളം വരാൻ വെക്കുക. അതിനു ശേഷം അരി നന്നായി വറുത്തു വെക്കുക. അരിയുടെ കളർ മാറി പൊട്ടാൻ തുടങ്ങുമ്പോൾ മാറ്റിവെക്കുക.നന്നായി ചൂടാറിയ ശേഷം മിക്സിയിൽ നൈസ് ആയി പൊടിച്ചു വക്കുക. അതിലേക്ക് തേങ്ങാ ചിരകിയതും ശർക്കരയും ഏലക്ക പൊടിയും ചേർത്ത് ഒന്നുകൂടെ നന്നായി പൊടിചെടുക്കുക. അതിനുശേഷം ഈ കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് കൈ കൊണ്ട് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക. ഈ അളവിൽ ഉണ്ടാക്കിയാൽ സ്വാദിഷ്ടമായ 12 അരിയുണ്ട നമുക്ക് ഉണ്ടാക്കിയെടുക്കാം.