അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് രാവിലത്തെ ബ്രേക്ക്ഫാസ്റ്റായും, വൈകീട്ടത്തേക്ക് പലഹാരവും റെഡി

അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് രാവിലത്തെ ബ്രേക്ക്ഫാസ്റ്റായും, വൈകീട്ടത്തേക്ക് പലഹാരമായും തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം ഇതാണ്.

ഇതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ടുകൊടുത്തത് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്യണം, പെട്ടെന്ന് തന്നെ ഇവ വെള്ളമെല്ലാം വറ്റി കട്ടി ആയി വരുന്നതാണ്, അപ്പോൾ അത് രണ്ട് മിനിറ്റിനുശേഷം അടച്ച് ചെറുതായി വേവിച്ചു അതിനുശേഷം ഫ്‌ളെയിം ഓഫ് ചെയ്യാം. എന്നിട്ട് മാവ് കയ്യിൽ പിടിക്കുന്ന ചൂടാകുമ്പോൾ നല്ലപോലെ കുഴച്ചു സോഫ്റ്റ് ആക്കണം, എന്നിട്ട് അവിടെ മാറ്റി വയ്ക്കാം.

ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മൂന്നാല് വെളുത്തുള്ളി, വളരെ ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, എരിവിന് അനുസരിച്ച് പച്ചമുളക്, എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ, അതിലേക്ക് ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്തു, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മിക്സ് ചെയ്തു പച്ച മണം മാറുമ്പോൾ, അതിലേക്ക് രണ്ട് തക്കാളി പേസ്റ്റ് ആക്കിയത് ചേർത്തുകൊടുക്കാം, ശേഷം മിക്സ് ചെയ്തു മീഡിയം ഫ്‌ളെയിമിൽ ഇട്ട് ഒന്ന് കുക്ക് ചെയ്യാൻ വെക്കാം.

അന്നേരം ഒരു പാത്രത്തിൽ ഏകദേശം ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളക്കാൻ വെക്കാം, എന്നിട്ട് മാവിൽ നിന്ന് ചെറിയ ഉരുളകളാക്കി ഒന്ന് അതിൽ അമർത്തി എല്ലാം തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം, ശേഷം നല്ലോണം തിളച്ചു അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഈ ബോളുകൾ നന്നായി വെന്തു വരുന്നതാണ്.ആ സമയം ബോളുകൾ മാത്രം വെള്ളം എല്ലാം കളഞ്ഞു ഊറ്റി എടുക്കണം, എന്നിട്ട് എണ്ണ തെളിഞ്ഞു വരുന്ന മസാല കൂട്ടിലേക്ക് ഇട്ടു കൊടുക്കാം, ഒട്ടും തന്നെ വെള്ളം പാടില്ല. അതിനുശേഷം മിക്സ് ചെയ്തു പിന്നെ ടൊമാറ്റോ സോസ് ഉണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്, പിന്നെ വീണ്ടും മിക്സ് ചെയ്തു ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.അപ്പോൾ നല്ല അടിപൊളിയായ ഒരു സ്നാക്ക് ലഭിക്കുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *