അരിപ്പൊടി കൊണ്ട് പത്തിരി പോലെ ക്രിസ്പി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ്/നാലുമണി നേരത്തേക്ക് പലഹാരം

അരിപ്പൊടി കൊണ്ട് പത്തിരി പോലെ എന്നാൽ ക്രിസ്പി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ആയി അല്ലെങ്കിൽ നാലുമണി നേരത്ത് കഴിക്കാവുന്ന കിടിലൻ പലഹാരം ഉണ്ടാക്കാം, തീർച്ചയായും നിങ്ങള്ക്ക് ഇത് ഇഷ്ടപ്പെടും.

പലഹാരം ഉണ്ടാക്കാനായി ഒരു പാനിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ വറ്റൽമുളക് പൊടിച്ചത്, അര ടീസ്പൂൺ ചെറിയ ജീരകം, മൂന്ന് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, അരിപൊടിക്ക്‌ കൂടി ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് വെള്ളം തിളച്ച് വരുന്ന സമയം ചെറുതീയിൽ ആക്കി അതിലേക്ക് വെള്ളം എടുത്ത അതെ കപ്പിൽ രണ്ട് കപ്പ് അരിപ്പൊടി ഇട്ട് കൊടുത്തു മിക്സ് ചെയ്തു പൊടി വാട്ടി കുഴച്ച് എടുക്കാം.

ഇവ പെട്ടെന്ന് തന്നെ ഡ്രൈ ആയി വരുന്നതാണ്, എന്നിട്ട് അര ടീസ്പൂൺ മല്ലിയില നുറുക്കിയത് താൽപര്യം ഉണ്ടെങ്കിൽ ഇട്ടു നല്ലപോലെ മിക്സ് ചെയ്തു ഒരുവിധം വേവാകുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് അതൊരു പ്ലേറ്റ്ലേക്ക്‌ മാറ്റി കൈ കൊണ്ട് തൊടാവുന്ന ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് നല്ലപോലെ കുഴച്ച് എടുക്കാം, എന്നിട്ട് അതിലേക്ക് ഒരു ചെറിയ ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ച് എടുത്തത് ഇട്ട് അതും മിക്സു ചെയ്തെടുക്കാം.

ഉരുളക്കിഴങ്ങ് ചേർക്കുന്നത് കൂടുതൽ ടേസ്റ്റ് നൽകുന്നതാണ്, എന്നിട്ട് കുഴച്ച് ഡ്രൈ ആകുന്നുണ്ടെങ്കിൽ കുറച്ച് ഓയിലും കൂടി ചേർത്ത് കുഴച്ച് സോഫ്റ്റാക്കി അതിൽ നിന്ന് വലിയ ഉരുള എടുത്ത് പലകയിൽ പരത്തി എടുക്കാവുന്നതാണ്, അതവശ്യം കട്ടിയുള്ള ചപ്പാത്തിക്ക് പരത്തുന്ന കട്ടിയിൽ പരത്താം.

എന്നിട്ട് എന്തെങ്കിലും ടിന്നിന്റെ മൂടിവെച്ച് ചെറിയ ചെറിയ വട്ടമായി പരത്തിയതിൽ അമർത്തി മുറിച്ചെടുക്കാം, ഇതുപോലെ എല്ലാം ചെയ്തതിനുശേഷം ഒരു കടായി അടുപ്പത്തുവെച്ച് അതിലേക്ക് ഫ്രൈ ചെയ്യാവുന്ന എണ്ണ ഒഴിച്ച് നല്ല ചൂടായി കിടക്കുമ്പോൾ മീഡിയം തീയിൽ ആക്കി ഇത് ഇട്ടുകൊടുക്കാം. ഒരേസമയം മൂന്നെണ്ണം ഒക്കെ ഇട്ട് കൊടുക്കാവുന്നതാണ്, എന്നിട്ട് ഒരു സൈഡ് ആകുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിട്ട് ഒരു വിധം ഒരു ഗോൾഡൻ കളർ ആകുന്ന സമയം എടുത്തു മാറ്റാവുന്നതാണ്.

അപ്പൊൾ കയ്യിൽ പിടിച്ചു ഞെരിച്ചു കഴിഞ്ഞാൽ പൊടിഞ്ഞു പോകുന്ന നല്ല മൊരിഞ്ഞു ഒരു ചായ പലഹാരം അല്ലെങ്കിൽ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാകും, ഇത് കറിയുടെ ഒപ്പവും കഴിക്കാൻ നല്ല രുചി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *