അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ആവിയിൽ വേവിച്ചു പഞ്ഞിയപ്പം പോലൊരു വട്ടയപ്പം കഴിക്കാം

അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ആവിയിൽ വേവിച്ചു പഞ്ഞിയപ്പം പോലൊരു വട്ടയപ്പം കഴിക്കാം.

ഇതിനായി ബൗളിലേക്ക് ഒരു കപ്പ് നൈസ് ആയതു അല്ലാത്തതോ ആയ വെള്ള അവൽ നല്ലപോലെ കഴുകി ഇട്ടു കൊടുത്ത ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് മൂന്ന് മിനിറ്റ് നേരം കുതിർത്തു വെള്ളം കളഞ്ഞു വെക്കാം.

ശേഷം വേറെയൊരു ബൗളിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർത്ത് അതിലേക്ക് വെള്ളമൊഴിച്ച് ഒത്തിരി ലൂസും അല്ല എന്നാൽ കട്ടിയുമല്ലാതെ ദോശ മാവിന്റെ ഒക്കെ പരുവം ആക്കി മാറ്റി വെക്കാം. എന്നിട്ട് മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരവിയതും(തേങ്ങയുടെ ബ്രൗൺ കളർ വരാൻ പാടില്ല), പിന്നെ കുതിർത്തു വച്ച വെള്ളം കളഞ്ഞ അവൽ, ആറ് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുത്തു, ശേഷം മുക്കാൽ ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്തു പെട്ടെന്ന് ഒന്നുകൂടി അടിച്ചു എടുക്കാം, ഒരുപാടു നേരം അരക്കരുത്.

അതിനുശേഷം അത് കലക്കിവെച്ച അരിപൊടിയിലേക്ക് ഒഴിച്ച് രണ്ടു നുള്ള് ഉപ്പ് ഇട്ടു ഇളക്കി ബൗൾ അടച്ചു 2-3 മണിക്കൂർവരെ മാവ് പൊങ്ങി വരാൻ വേണ്ടി വക്കാം, ശേഷം ബൗൾ തുറന്നു ഇളക്കി 2 ഏലക്ക പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യാം. എന്നിട്ട് ഇത് എണ്ണ തടവിയ സ്റ്റീൽ പ്ളേറ്റിലേക്ക് മുക്കാൽ ഭാഗം ഒഴിച്ച്
ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് നല്ലപോലെ ആവി വരുമ്പോൾ മാത്രം പാത്രം ഇറക്കി വെച്ച് 10 മിനിറ്റ് മീഡിയം തീയിൽ അടച്ചു വേവിച്ചു വെന്തു എന്ന് ഉറപ്പാക്കി എടുക്കാം.

ശേഷം അടുത്ത സെറ്റ് വട്ടേപ്പം വച്ചു കൊടുക്കാം, എപ്പോഴും വട്ടയപ്പം നല്ലപോലെ ചൂടാറിയതിനു ശേഷം മാത്രമേ പ്ളേറ്റിൽ നിന്ന് എടുക്കാൻ പാടുള്ളൂ, അല്ലെങ്കിൽ ഇത് ഒട്ടിപ്പിടിച്ചിരിക്കുന്നതാണ്.

അപ്പോൾ അടിപൊളി സ്വാദിഷ്ടമായ വട്ടേപ്പം ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Mums Daily.

You may also like...

Leave a Reply

Your email address will not be published. Required fields are marked *