അരിപ്പൊടി വച്ച് വേറെ കറിയുടെ ആവശ്യവും പോലുമില്ലാത്ത ഈ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി

അരിപ്പൊടി വച്ച് വേറെ കറിയുടെ ആവശ്യവും പോലുമില്ലാത്ത ഈ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും.

അപ്പോൾ ഇതിനായി ഒരു ബൗളിലേക്ക് ഒന്നരകപ്പ് വറുത്ത അരിപൊടി ഇട്ടുകൊടുക്കാം, അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ട് ശേഷം തിളച്ച വെള്ളം ഒഴിച്ചു കൊടുത്തു ഇടിയപ്പത്തിന് കുഴക്കുന്നത് പോലെ സ്പൂൺ വച്ച് കുഴച്ചാൽ മതിയാകും, ഏകദേശം ഒന്നര കപ്പിന് അടുത്തു വെള്ളം ഇതൊന്നു കുഴച്ചു എടുക്കാൻ വേണ്ടി വരും, പിന്നെ കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ അതിലേക്ക് 1 ടീസ്പൂൺ ഓയിൽ ഒഴിച്ച് നല്ലപോലെ കൈ വച്ചു കുഴച്ചു എടുക്കാം. എന്നിട്ട് നല്ല സോഫ്റ്റ് ആയി വരുമ്പോൾ കയ്യിൽ ഓയിൽ പുരട്ടി വളരെ ചെറിയ ഉരുളകൾ ഉരുട്ടി ഒരു കട്‌ലൈറ്റിലും ചെറിയ വലുപ്പത്തിൽ കട്ടി കുറച്ച് ഒന്ന് അമർത്തി കൊടുക്കാം, അങ്ങനെ എല്ലാം ചെയ്തതിന് ശേഷം ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തടവി കൊടുത്തു അതിലേക്ക് ഇവ ഇട്ടുകൊടുക്കാം, 2 തട്ടിലായി ഇട്ടു കൊടുത്താൽ മതിയാകും, ഒട്ടിപ്പിടിച്ചു കിടന്നാലും കുഴപ്പമൊന്നുമില്ല.

ഇഡലി ചെമ്പിൽ വെള്ളം വച്ച് ആവി വന്നതിനു ശേഷം ഒരു തട്ട് ഇറക്കിവെച്ച്, അതിനു മുകളിലായി കുറച്ച് ആവി വന്നതിനുശേഷം മാത്രം രണ്ടാം തട്ട് ഇറക്കിവയ്ക്കുക, ശേഷം അടച്ച് 10 മിനിറ്റ് വേവിക്കാവുന്നതാണ്‌.

ശേഷം ഒരു പാനിൽ രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ചു, അര ടീസ്പൂൺ ചെറിയ ജീരകം, അര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂത്തുവരുമ്പോൾ അതിലേക്ക് ഒരു മീഡിയം വലിപ്പമുള്ള 2 സവാള ചെറുതായി പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് മുറിച്ചതും ഉപ്പും, ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് ഇവ വാടി കളർ മാറി വരുമ്പോൾ അതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കണം സാധാ മുളകുപൊടി ആണെങ്കിൽ എരിവിന് അനുസരിച്ച് മാത്രം ചേർത്താൽ മതിയാകും, പിന്നെ കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് ചെറുതീയിൽ തന്നെ ഇവ നല്ലപോലെ മിക്സ് ചെയ്ത് പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ഒരു മീഡിയം വലിപ്പമുള്ള രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് പിന്നെ ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മൂടിവച്ച് തക്കാളി വേവിക്കാം.

മൂന്നു മിനിറ്റ് ഇവ വേവിക്കണം, അതിനുശേഷം തക്കാളിയിൽ നമുക്ക് തവി വെച്ച് ഉടച്ച്, ഈ സമയം നോക്കിയിട്ട് ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്താൽ മസാല തയ്യാറായി കഴിഞ്ഞു, എന്നിട്ട് അതിലേക്ക് നല്ല കട്ടിയുള്ള മുക്കാൽ കപ്പ് തേങ്ങാപ്പാൽ കൂടി ഒഴിച്ച് നല്ലപോലെ ഇളക്കി കൊടുത്താൽ ഒരു കറിയുടെ പരിവം ആകും, എന്നിട്ട് ഇൗ പാൽ ചൂടായി വരുമ്പോൾ അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന കുഞ്ഞു പപ്പടത്തിന്റെ വലിപ്പമുള്ള സംഭവം ഇട്ടു പതിയെ മസാല അതിന്മേൽ പിടിപ്പിക്കുക, എന്നിട്ട് ഒന്നുകൂടി അടച്ച് മൂന്നാല്‌ മിനിറ്റ് വേവിച്ച് എടുക്കാവുന്നതാണ്. 4 മിനിറ്റ് കഴിയുമ്പോൾ അര കപ്പ് നാളികേരം ചിരവിയത്‌ ചേർത്ത് മിക്സ് ചെയ്തു ഒന്നുകൂടി ഒരു മിനിറ്റ് കൂടി അടച്ചു തേങ്ങ ചൂടാകാൻ വേണ്ടി വെക്കാം.

അതിനുശേഷം തുറക്കുമ്പോൾ അടിപൊളി കറി വേണ്ടാത്ത ബ്രേക്ക്ഫാസ്റ്റ് തയ്യാറായിരിക്കും, ഇതിനു മുകളിലായി മല്ലിയില നിങ്ങൾക്ക് വേണമെങ്കിൽ വിതറാം. അപ്പൊൾ സ്വാദിഷ്ടമായ കുഞ്ഞിപ്പത്തിരി ഏവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.