കട്ടൻ ചായക്കൊപ്പം ഒക്കെ കഴിക്കാൻ ബെസ്റ്റ് ആയ നല്ല ക്രിസ്പി നാലുമണിപലഹാരം തയ്യാറാക്കാം

കട്ടൻ ചായക്കൊപ്പം ഒക്കെ കഴിക്കാൻ ബെസ്റ്റ് ആയ നല്ല ക്രിസ്പി നാലുമണിപലഹാരം തയ്യാറാക്കാം.

ഇതിനായി ഒരു പാനിലേക്ക് അത് ചൂടായി വരുമ്പോൾ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം എന്നിട്ട് അതിലേക്ക് കാൽടീസ്പൂൺ നല്ലജീരകം, ആവശ്യത്തിനുള്ള ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കശ്മീരി മുളകുപൊടി അല്ലെങ്കിൽ സാധാ മുളകുപൊടി, ഒരു ടീ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കാം, എന്നിട്ട് ഇത് തിളച്ചുവരുമ്പോൾ ചെറുതീയിൽ ആക്കി രണ്ടര കപ്പ് അരി പൊടി കുറച്ച് കുറച്ചായി ഇട്ടുകൊടുക്കാം, ഏത് കപ്പിലാണോ വെള്ളമെടുത്ത് ആ കപ്പിൽ തന്നെ അരിപ്പൊടി എടുക്കേണ്ടതുണ്ട്, ശേഷം ഈ അരിപ്പൊടി ഇട്ട് മിക്സ് ചെയ്ത് നല്ലൊരു മാവിൻറെ പോലെ ആകുമ്പോൾ നല്ല രീതിയിൽ ഒന്ന് കൂടി മിക്സ് ചെയ്ത് ഫ്ലേയിം ഓഫ് ചെയ്തു വയ്ക്കാവുന്നതാണ്.

എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റി കിട്ടുന്നതാണ് കണ്ടിട്ട് ചൂട് ഒക്കെ ആയി കഴിയുമ്പോൾ മൂടി തുറന്ന് കൈക്ക് താങ്ങാൻ പറ്റുന്ന ചൂടാകുമ്പോൾ കുഴച്ച് എടുക്കണം, ശേഷം ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് ഇട്ടുകൊടുക്കാം എന്നിട്ടും മാവുമായി അത് യോജിപ്പിച്ച് എടുക്കാം.

ശേഷം അതിൽ നിന്ന് വലിയൊരു ഉരുള എടുത്ത് ചപ്പാത്തിപ്പലകയിൽ വെച്ച് നല്ല കട്ടിയിൽ തന്നെ ഒന്ന് പരത്തി എടുക്കാം, നോർമൽ ചപ്പാത്തിയേക്കാളും കട്ടി വേണ്ടതുണ്ട്. പിന്നെ അതിൽ നിന്ന് ചെറിയ ടിന്നിന്റെ മൂടി വച്ച് അമർത്തി വട്ടത്തിൽ മുറിച്ചെടുക്കാം, എന്നിട്ട് എല്ലാം മുറിച്ചത് ഒരു പ്ലേറ്റിലേക്ക് മാറ്റം.

എന്നിട്ട് അതിനു മുകളിലായി താല്പര്യമുണ്ടെങ്കിൽ നടുവിൽ കറുത്ത എള്ള് കുറച്ച് വച്ച് അമർത്തി കൊടുക്കാവുന്നതാണ് ശേഷം ഒരു കടായി അടുപ്പത്തുവച്ച് ഫ്രൈ ചെയ്യാൻ ഉള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഹൈ ഫ്ലെയിമിൽ നിന്ന് തീ മീഡിയം ഫ്ലെയിമിന് കുറച്ചു താഴെ ആക്കി വെച്ചിട്ട് ഈ സംഭവം ഇട്ട് കൊടുക്കാം, എന്നിട്ട് ഇത് രണ്ട് സൈഡും ക്രിസ്പിയായി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. ഇതുപോലെ എല്ലാം ചെയ്തു കഴിഞ്ഞാൽ നല്ല അടിപൊളി ഒരു ചായ പലഹാരം ലഭിക്കും. എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടപ്പെടുന്നവയായിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *