അരിപൊടി വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ ഒറ്റ മിനിറ്റ് കൊണ്ട് മായമില്ലാത്ത അരിപപ്പടം തയ്യാറാക്കാം

അരിപൊടി വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ ഒറ്റ മിനിറ്റ് കൊണ്ട് മായമില്ലാത്ത അരിപപ്പടം നമുക്ക് തന്നെ തയ്യാറാക്കാം. ഊണിന് ഒപ്പം ആയാലും വെറുതെ കഴിക്കുവാൻ ആയാലും എല്ലാവർക്കും പപ്പടം ഇഷ്ടമാണ്.

എന്നാൽ ഇത് വീട്ടിലുണ്ടാക്കാവുന്ന സാധ്യത അറിയാതെ പുറത്തു നിന്നും വാങ്ങുന്നവരാണ് കൂടുതൽ പേരും, പക്ഷേ നിത്യേന ഒക്കെ ഊണിന് ഒപ്പം പപ്പടം കഴിക്കുന്നവർ ആണെങ്കിൽ, അല്ലെങ്കിൽ എന്നും കൊച്ചു കുട്ടികൾക്ക് കൊടുക്കുന്നുണ്ടെങ്കിൽ പുറത്തുനിന്നു ഉള്ള മായം കലർന്ന പപ്പടങ്ങൾ ആയിരിക്കും ഉള്ളിലേക്ക് പോവുക, ആയതിനാൽ തന്നെ അരിപൊടി കൊണ്ട് ഇത് ഉണ്ടാക്കാവുന്ന രീതി അറിഞ്ഞു വച്ചിരുന്നാൽ എളുപ്പത്തിൽ ഇവ തയാറാക്കി എടുക്കാം. അപ്പോൾ ഇതിനുവേണ്ടി ആവശ്യമുള്ളത് അരക്കപ്പ് അരിപൊടി, കാൽ ടീസ്പൂൺ ഐമോദകം, ആവശ്യത്തിന് ഉപ്പ്, ഒന്നരകപ്പ് വെള്ളം, ആവശ്യത്തിന് ഓയില് അല്ലെങ്കിൽ നെയ്യ് എന്നിവയാണ്. അപ്പോൾ നമ്മുടെ കയ്യാലെ ഉണ്ടാകുന്നതുകൊണ്ട് ഗുണമേന്മ കൂടുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്, നമുക്ക് ഇത് കണ്ട് അതുപോലെതന്നെ കിടിലൻ പപ്പടം ഉണ്ടാക്കാം, ഒപ്പം മറ്റുള്ളവർക്ക് ഉണ്ടാക്കി കൊടുക്കുകയും ചെയ്യാം. നല്ലൊരു അറിവ് ആയതിനാൽ ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം.