അമൃതം പൊടി കൊണ്ട് രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം, ഓവൻ ഇല്ലാതെ തന്നെ എളുപ്പം ഉണ്ടാക്കാം

അമൃതം പൊടി കൊണ്ട് രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം. ഇതിനായി ഒരു പാക്കറ്റ് ആരോറൂട്ട് ബിസ്ക്കറ്റ് പൊടിച്ച് അതിലേക്ക് 4 ടേബിൾസ്പൂൺ ബട്ടർ/നെയ്യ് ഒഴിച്ചുകൊടുത്തു മിക്സ് ചെയ്ത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പ്ലേറ്റിൽ നെയ്യ്/ബട്ടർ തടവിയ ശേഷം ബിസ്ക്കറ്റ് മിക്സ് ഇട്ട് ഒരു ലയർ ഇട്ട് ലെവൽ15മിനിറ്റ് ഫ്രീസറിൽ വക്കാം.

ശേഷം ഒരു പാനിൽ അരക്കപ്പ് വെളുത്തഎള്ള് അത്രതന്നെ കറുത്തഎള്ള് ഇട്ട് റോസ്റ്റ് ചെയ്ത് മീഡിയം തീയിലാക്കി 4ടേബിൾസ്പൂൺ നാളികേരം ചിരവിയത് ചേർത്ത് നല്ലപോലെ ഇളക്കി ക്രിസ്പിയായി വരുമ്പോൾ തീ ഓഫ് ആക്കി, അത് ചൂടാറുമ്പോൾ ക്രഷ് ചെടുതെടുക്കാം, എന്നിട്ടത് മുക്കാൽകപ്പ് ശർക്കര പൊടിച്ചതിലേക്ക്‌ കാൽകപ്പ് വെള്ളമൊഴിച്ച് പാനിയാക്കിയതിലേക്ക്‌ ചേർത്ത് മിക്സ് ചെയ്തു ഓഫ് ആക്കി ഫ്രീസറിൽ വച്ച പാത്രത്തിൽ മുകളിലായി ഇട്ട് അതും സെറ്റ് ചെയ്തുകൊടുക്കാം. ശേഷം ഒരു പാനിലേക്ക് 1 ഗ്ലാസ് പാല്, 2 ടേബിൾസ്പൂൺ അമൃതംപൊടി, മൂന്നു ടേബിൾസ്പൂൺ പഞ്ചസാര, അല്പം ഏലയ്ക്കാപ്പൊടി അല്ലെങ്കിൽ കാൽടീസ്പൂൺ വാനില എസൻസ്.

ഒരു ടേബിൾസ്പൂൺ ഗോതമ്പുപൊടി/മൈദ/കോൺഫ്ളോർ എന്നിവയിട്ട് അടുപ്പിൽ വച്ച് നല്ലപോലെ കുറുക്കി, കുറുകി വന്നുകഴിഞ്ഞാൽ ഒരു മിനിറ്റ് കൂടി ഇട്ട് മിക്സ് ചെയ്യണം. ശേഷം ഈ മിക്സും വീണ്ടും മാറ്റി വച്ചിരിക്കുന്ന ലയറുകൾക്ക്‌ മുകളിലായി ഒഴിച്ച് അരമണിക്കൂറോളം ഫ്രിഡ്ജിൽവച്ച് എടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി പുഡിങ് തയ്യാറാക്കുന്നതാണ്.