ഇനി ആരും കൊതിക്കും രുചിയിൽ റസ്റ്റോറൻറ് സ്റ്റൈൽ ആലപ്പി ചിക്കൻ കറി വീട്ടിൽ തന്നെ തയ്യാറാക്കാം

ഇനി ആരും കൊതിക്കും രുചിയിൽ റസ്റ്റോറൻറ് സ്റ്റൈൽ ആലപ്പി ചിക്കൻ കറി വീട്ടിൽ തന്നെ തയ്യാറാക്കാം, ഇത്തുണ്ടെങ്കിൽ ഒരു പറ ചോറുണ്ണും.

മലയാളികൾക്ക് മിക്കവർക്കും പ്രിയപ്പെട്ടതാണ് ചിക്കൻകറി. പലരീതിയിലും നമ്മൾ ചിക്കൻ്റെ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. അതിൽ ഒന്നാണ് ആലപ്പി ചിക്കൻ കറി. വളരെ രുചികരവും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആലപ്പി ചിക്കൻകറി കൂടുതലും റസ്റ്റോറൻറിൽ നിന്നാണ് പതിവായി കഴിക്കാറുള്ളത്. വളരെ എളുപ്പത്തിൽ എന്നാൽ റസ്റ്റോറൻറ് രുചി ഒട്ടുംതന്നെ ചോരാതെ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പ്രതിപാദിക്കുന്നത്. അപ്പം, ചപ്പാത്തി, പൊറോട്ട, നെയ്യ്ചോറ് എന്നിവയോടൊപ്പം ഒക്കെ ഉത്ത് കഴിക്കാവുന്നതാണ്. ഇതിനു വേണ്ട ചേരുവകൾ ചിക്കൻ 500 ഗ്രാം, ഉപ്പ് മൂന്ന് ടേബിൾസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കുരുമുളക്പൊടി ഒന്നര ടീസ്പൂൺ, സൺഫ്ലവർ ഓയിൽ, വറ്റൽമുളക് 3, കറിവേപ്പില, സവാള 2, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 5, പച്ചമുളക് രണ്ട്, മല്ലിപ്പൊടി രണ്ട് ടീസ്പൂൺ, കുരുമുളക് രണ്ട് ടീസ്പൂൺ, നാളികേര ഒന്നാംപാൽ കാൽ കപ്പ്, രണ്ടാംപാൽ ഒന്നര കപ്പ്, നട്സ് ഒരു ടീസ്പൂൺ, തക്കാളി എന്നിവയാണ്. ഈ വിഭവം തയ്യാറാക്കും വിധം പരിചയപ്പെടാം.

മറ്റുള്ളവർക്കും പങ്കുവെക്കാം.