ഉരുളക്കിഴങ്ങ് വച്ച് ഒരു കിടിലൻ തട്ടുപൊളിപ്പൻ ആലൂ പൂരി ഉണ്ടാക്കിയാലോ, നല്ല അസ്സൽ രുചി

ഉരുളക്കിഴങ്ങ് വച്ച് ഒരു കിടിലൻ തട്ടുപൊളിപ്പൻ ആലൂ പൂരി ഉണ്ടാക്കിയാലോ.

ആലൂ പൂരി തയ്യാറാക്കാനായി 2 വലിയ ഉരുളക്കിഴങ്ങു പുഴുങ്ങിയത് ഉടച്ച് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കാം, എന്നിട്ട് അതിലേക്ക് 150 ഗ്രാം ഗോതമ്പുപൊടി, കാൽ ടീസ്പൂണിന് കുറച്ചു താഴെയായി മഞ്ഞൾപൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ മല്ലിയില നുറുക്കിയത് എന്നിവ ചേർത്ത് നല്ലപോലെ വെള്ളം ചേർക്കാതെ കുഴച്ചെടുക്കണം, മല്ലിയിലയുടെ ഫ്ലേവർ പൂരിക്ക് രുചി കൂട്ടും.

അതിനുശേഷം ഏകദേശം 50 ml വെള്ളം കുറച്ചു കുറച്ചായി ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ തന്നെ കുഴച്ചു നല്ല സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് 1 ടേബിൾസ്പൂൺ യിൽ കൂടി ചേർത്ത് കുഴച്ച ശേഷം അതിൽ നിന്ന് അത്യാവശ്യം ഒരു ചെറിയ കൈപ്പിടി മാവ് എടുത്തു ഉരുട്ടി അതിനെ കൈവച്ച് പൂരിയുടെ വട്ടത്തിൽ അമർത്തി പരത്തി കൊടുക്കാം, ശേഷം അതിനു മുകളിലായി അല്പം എണ്ണ/നെയ്യ് തടവി എടുക്കാം.

ഇത് പരത്താനായി പൊടി ഒന്നും ഇടേണ്ടതില്ല, ആയതിനാൽ ബലത്തിൽ അമർത്താതെ പതിയെ അമർത്തി പരത്തണം ഇല്ലെങ്കിൽ ഒട്ടി പിടിച്ചാൽ എടുക്കാൻ ബുദ്ധിമുട്ടാകും. ശേഷം ഫ്രൈ ചെയ്യാനായി ഒരു കടായി അടുപ്പത്തുവെച്ച് പൂരി മുങ്ങി കടക്കാവുന്ന അത്രയും എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ മീഡിയം തീയിലാക്കി ഇവ ഇട്ടു കൊടുത്തു 2മിനിറ്റ് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ടു എടുത്താൽ നല്ല ക്രിസ്പി ആയിട്ടുള്ള അടിപൊളി പൂരി തയ്യാറാകും. ഈയൊരു പൂരിക്ക് പ്രത്യേക രുചിയുണ്ട്, ആയതിനാൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *