ചിക്കൻ ഇങ്ങനെ ആണ് പൊരിക്കുന്നതെങ്കിൽ പാത്രം കാലിയാക്കുന്ന വഴി നിങ്ങൾ അറിയുകയില്ല, സ്വാദ്

കാണുമ്പോൾ തന്നെ കൊതിയൂറുന്ന ചിക്കൻ 65 നമുക്കൊന്നു തയ്യാറാക്കാം.

ഇതിനു വേണ്ട ഒരു കിലോ എല്ല് ഇല്ലാത്ത ചിക്കൻ എടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു വിധം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുത്തു ഈ ചിക്കനും ആയി മസാല യോജിപ്പിച്ച് മൂന്നു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി നിങ്ങൾക്ക് സമയം ഇല്ലെങ്കിൽ 2 മണിക്കൂർ വച്ചാൽ മതി പക്ഷേ എത്ര നേരം വയ്ക്കുന്നുവോ അത്രയും ടേസ്റ്റ് ചിക്കനു ഉണ്ടാകും.

ഇനി മൂന്നു മണിക്കൂറിനു ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ ഒപ്പം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് വീണ്ടും ചിക്കനും ആയി ഇതെല്ലാം യോജിപ്പിച്ച് വീണ്ടും ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം, ഇവ മിക്സ് ചെയ്യുമ്പോൾ ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ച് യോജിപ്പിച്ച് എടുത്താൽ മതിയാകും, കാരണം ചിക്കൻ സിക്സ്റ്റി ഫൈവ് തയ്യാറാക്കാൻ വേണ്ടി ഈ മസാലകൾ ഒന്നും ചിക്കൻറെ മേൽ പൊതിഞ്ഞ് എടുക്കേണ്ട ആവശ്യമില്ല ചെറുതായൊന്ന് കോട്ടിംഗ് കൊടുത്താൽ മാത്രം മതിയാകും.

ഇനി 20 മിനിറ്റിനു ശേഷം ഒരു പാൻ അടുപ്പത്തുവെച്ച് ചിക്കൻ മുക്കാൽഭാഗവും മുങ്ങാനുള്ള സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കാം ശേഷം ഇതിലേക്ക് ചിക്കൻ ഇട്ട് കൊടുത്തു വറുത്തെടുക്കാം, തീ ഈ സമയം മീഡിയം ഫ്ലെയിമിൽ വച്ചാൽ മതിയാകും, ഒരിക്കലും ഹൈ ഫ്ലെയിമിൽ വയ്ക്കരുത്. ശേഷം ചിക്കൻ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് നല്ല ബ്രൗൺ കളർ ആകുമ്പോൾ വറുത്ത കോരി മാറ്റാവുന്നതാണ്.

ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് നമ്മൾ ചിക്കൻ വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്ന് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ തീ മീഡിയം ഫ്ലെയിമിൽ ആക്കി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല കൂടി ഇട്ട് ഒന്നു മിക്സ് ചെയ്തു അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വളരെ ചെറുതായി നുറുക്കിയ വെളുത്തുള്ളി, രണ്ട് ടേബിൾസ്പൂൺ കറിവേപ്പില ചെറുതായി നുറുക്കിയത്, ഒപ്പം ഒരു ടീസ്പൂൺ മുളകുപൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വഴറ്റാം, ഇനി ഒരു തണ്ട് കറിവേപ്പില മുഴുവൻ മുറിക്കാതെ തന്നെ ഇട്ടു കൊടുത്തു അതിനോടൊപ്പം ഒരു മൂന്ന് പച്ചമുളകും മുറിക്കാതെ ചേർക്കാം. അത് കഴിഞ്ഞു ഇതിൻറെ എല്ലാം പച്ച മണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ടൊമാറ്റോ സോസ്, ചില്ലി സോസ്, സോയ സോസ് എന്നിവ ഒരു ടീസ്പൂൺ വിധം ചേർത്തുകൊടുക്കാം, എന്നിട്ടു ടേസ്റ്റ് ചെയ്തതിനുശേഷം സോസുകൾ ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർത്ത് പിന്നെ ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് മസാല ഒന്നിളക്കി ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടു കൊടുക്കാം. കുറച്ചു കഴിയുമ്പോൾ തന്നെ ഇതെല്ലം തിളച്ചു നല്ല കട്ടിയുള്ള ചാറു പോലെ ആയി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുത്തു നല്ലപോലെ മസാലയും ചിക്കനും കൂടി മിക്സ് ചെയ്ത് എടുക്കാം.

ശേഷം ഇത് ഒരു മിനിറ്റ് നേരം അടച്ച് വെച്ച് കഴിഞ്ഞ തുറക്കുമ്പോൾ ചിക്കൻ സിക്സ്റ്റി ഫൈവ് റെഡിയാകും, ഇത് സൂപ്പർ ടേസ്റ്റി വിഭവം ആയതിനാൽ പാത്രം കാലിയാക്കുന്ന വഴി പോലും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *