ഒരേ ചേരുവകൾ വെച്ച് 5 മിനിറ്റിൽ സ്വാദിഷ്ടമായ സ്നാക്കുകൾ തയ്യാറാക്കാം, ഈസിയും കിടിലൻ രുചിയും

ഒരേ ചേരുവകൾ വെച്ച് 5 മിനിറ്റിൽ സ്വാദിഷ്ടമായ സ്നാക്കുകൾ തയ്യാറാക്കി വച്ചിരുന്നാൽ കാണാനും സന്തോഷമാണ് കഴിക്കാൻ അതിലേറെ രുചിയും ഉണ്ടായിരിക്കും.

ഇതിനായി രണ്ടുമൂന്ന് ബ്രെഡ് പീസിന്റ നടുവിൽ ഉള്ള വെള്ള ഭാഗം മാത്രം വട്ടത്തിൽ മുറിച്ചെടുക്കാം, ഇതിനായി ഗ്ലാസിൻറെയോ മൂടിയുടെയോ വായ്ഭാഗം ഉപയോഗിക്കാവുന്നതാണ്, അതിനുശേഷം ബാക്കിയുള്ള ഭാഗം മിക്സിയുടെ ജാറിലിട്ടു നല്ലപോലെ പൊടിച്ചെടുത്ത് മാറ്റിവെക്കാം.

എന്നിട്ട് ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചു ബീറ്റ് ചെയ്തു മൂന്ന് ടേബിൾസ്പൂൺ തിളപ്പിച്ച് ചൂടാറിയ പാൽ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ഏലക്കയുടെ കുരു എന്നിവ ചേർത്ത് മിക്സ് ആക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിന്മേൽ ബട്ടർ/നെയ്യ്/ഓയിൽ തടവി ചൂടായി വരുമ്പോൾ അതിലേക്ക് വട്ടത്തിൽ മുറിച്ച് വച്ചിരിക്കുന്ന പീസ് മുട്ട മിക്സിൽ മുക്കി വച്ച് കൊടുത്തു രണ്ടു സൈഡും റോസ്‌റ് ആയി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തുമാറ്റാം, വേണമെങ്കിൽ ഈ പീസിന് മുകളിലായും നെയ്യ് ഒക്കെ തടവാം.ഈയൊരു സ്വാദിഷ്ടമായ സ്നാക്ക് എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒന്നാണ്. ഇനി വേണമെങ്കിൽ ചൂടായിരിക്കുന്ന ബ്രെഡ്‌റോസ്റ്റിനു മുകളിലായി കുറച്ച് പഞ്ചസാരയും ഒരുനുള്ള് കറുവപ്പട്ട പൊടിച്ചതും മിക്സ് ചെയ്തു വിതറി കൊടുക്കാം.

ഇനി ബാക്കി മുട്ടയുടെ മിക്സ് ഉണ്ടാകുമല്ലോ, അതിലേക്ക് നേരത്തെ പൊടിച്ച ബ്രെഡ് പീസ് ഇട്ടു മിക്സ് ചെയ്തു ബോൾസ് ആക്കാൻ പറ്റുന്ന പരുവം ആക്കണം, എന്നിട്ട് കയ്യിൽ വെള്ളം നനച്ചു അല്ലെങ്കിൽ ഓയിൽ തടവി അതൊരു കട്ട്ലൈറ്റ് ഷേപ്പിൽ ആക്കി നേരത്തെ ബ്രഡ് റോസ്റ്റ് ചെയ്ത പാനിൽ ഓയില്/നെയ്യ്/ബട്ടർ തടവി അതിൽ വച്ച് കൊടുക്കാം, എന്നിട്ട് അതിനുമുകളിലായും നെയ്യ് തടവി കൊടുത്തു നേരത്തെ പോലെ റോയ്സ്റ് ചെയ്തു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തുമാറ്റാം.

അപ്പോൾ ഈ സ്വാദിഷ്ഠ ബ്ലഡ് വെച്ചിട്ടുള്ള ഈസി റെസിപ്പികൾ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു.

ഇത് നിങ്ങൾക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *