വറുത്ത അരിപ്പൊടി ഒരു കപ്പ് ഉണ്ടെങ്കിൽ 5 മിനിറ്റ് കൊണ്ട് ഇപ്പോൾതന്നെ വട്ട മുറുക്ക് തയ്യാർ

വറുത്ത അരിപ്പൊടി ഒരു കപ്പ് ഉണ്ടെങ്കിൽ 5 മിനിറ്റ് കൊണ്ട് ഇപ്പോൾതന്നെ വട്ട മുറുക്ക് തയ്യാറാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഒന്നിളക്കി തിളച്ചു വരുന്ന സമയം ചെറുതീയിൽ ആക്കി ഒരു കപ്പ് വറുത്ത അരിപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്തു അതിലേക്ക് രണ്ട് ടീസ്പൂൺ എള്ള്, രണ്ട് ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പെട്ടെന്ന് തന്നെ ഇവ അടച്ച് ചൂടാറാൻ വേണ്ടി വയ്ക്കാം.

ചൂടാറിക്കഴിയുമ്പോൾ ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു നല്ലപോലെ സോഫ്റ്റ് ആക്കി കുഴച്ച് തൊട്ടാൽ തന്നെ കുഴിഞ്ഞു പോകുന്ന രീതിയിൽ തന്നെ മാവ് ആകുമ്പോൾ അതിൽ നിന്ന് ചെറിയൊരു ഉരുള്ള എടുത്ത് കനംകുറച്ച് നീളത്തിൽ റോൾ ആക്കി എടുക്കാം, എന്നിട്ട് ആ റോള് റിംഗ് പോലെ ആക്കി വെക്കാം.

ഇതുപോലെ എല്ലാം ചെയ്തതിനുശേഷം ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് ഫ്രൈ ചെയ്യുവാൻ മാത്രമുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടുമൂന്നു തണ്ട് കറിവേപ്പില മൂന്ന് അല്ലി വെളുത്തുള്ളി ഇട്ട് അതൊന്ന് ഫ്രൈ ആയി വരുമ്പോൾ ഇവ കോരിയെടുത്തു മാറ്റാവുന്നതാണ്, എന്നിട്ടത് ചെറുതീയിൽ ആക്കി അതിലേക്ക് റിംഗ് ആക്കി വെച്ചിരിക്കുന്ന മാവ് ഇടുക.

ആദ്യം ഇവ ഇട്ട് കൊടുക്കുമ്പോൾ എണ്ണയിൽ നല്ലപോലെ ബബിൾസ് വരുന്നതാണ്, അത് കുറച്ചുകഴിയുമ്പോൾ മുറുക്ക് നല്ല ക്രിസ്പിയായി വരുന്ന സമയം ഈ ബബിൾസ് എല്ലാം കുറഞ്ഞു കുറഞ്ഞു വരുന്നതാണ്, അന്നേരം നമുക്ക് ഇവ എടുത്തു മാറ്റാവുന്നതാണ്. അപ്പൊൾ നല്ല അടിപൊളി ആയിട്ടുള്ള അരിമുറുക്ക് തയ്യാറാക്കുന്നതാണ്. ഇതുപോലെ എല്ലാം ചെയ്തതിനുശേഷം നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന കറിവേപ്പിലയും വെളുത്തുള്ളിയും ഇതിൻറെ കൂടെ ഇട്ടു മിക്സ് ചെയ്യാവുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാവുന്നതാണ്.