5 മിനുട്ടിൽ ഒരു എരിവുള്ള ഇൻസ്റ്റൻറ് പറാത്ത ഉണ്ടാക്കാം, ഇന്ന് തന്നെ പഠിക്കാം

5 മിനുട്ടിൽ ഒരു എരിവുള്ള ഇൻസ്റ്റൻറ് പറാത്ത ഉണ്ടാക്കാം.

സാധാ പറാത്ത പോലെയല്ലാതെ ചപ്പാത്തി പോലെ ഇരിക്കുന്ന എന്നാൽ ഫീലിങ് വച്ചു പരത്തുന്ന രീതിയിൽ ഉള്ള ഒരു കിടിലൻ പറാത്ത ആണ് ഇവിടെ തയ്യാറാക്കുന്നത്, ഇത് നല്ല എരിവുള്ളതാണ് മാത്രമല്ല എളുപ്പം അഞ്ചുമിനിറ്റുകൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്. ഇത് ബ്രേക്ക്ഫാസ്റ്റ് ആയും, ഒരു സ്നാക്ക് എന്ന രീതിയിലും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ്, ഇതിൻറെ കൂടെ കറികൾ ഒന്നുമില്ലെങ്കിലും തന്നെ കഴിക്കാം.

ഇതിനായി ആവശ്യമുള്ളത് ഒരു കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വറ്റൽ മുളകുപൊടി പൊടിച്ചത് (ചില്ലി ഫ്ലെക്സ്), 3 പച്ചമുളക്. ഒരു സവാള, രണ്ട് ടേബിൾസ്പൂൺ ചീസ് (ചീസ് രുചി കൂട്ടുന്ന ഒന്നാണ് വേണ്ടെങ്കിൽ ഒഴിവാക്കാം), ഒരു മുട്ട, ഒരു തണ്ട് കറിവേപ്പില, ഒരു കപ്പ് പാല് എന്നിവയാണ്.

ഇതെല്ലാം ചേർത്ത് ബാറ്റർ തയ്യാറാക്കി പെട്ടെന്ന് തന്നെ ദോശ ചൂടുന്നത് പോലെ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്, അപ്പോൾ ഇത്രയും ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് ഈ ഒരു പറാത്ത ഉണ്ടാക്കാം എന്നതാണ് സത്യം. എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.