10 മിനിറ്റിൽ ഒരു സ്വാദേറിയ സ്പോഞ്ച് റവ കേക്ക് ഉണ്ടാക്കാം, ഉഗ്രൻ സ്പെഷ്യൽ ഐറ്റം ഒന്നറിയാം

10 മിനിറ്റിൽ ഒരു സ്വാദേറിയ സ്പോഞ്ച് റവ കേക്ക് ഉണ്ടാക്കാം.

റവ കൊണ്ട് ഉപ്പുമാവും മറ്റു പലഹാരങ്ങളും കഴിച്ചു മടുത്തെങ്കിൽ, ഒരു സ്പോഞ്ച് കേക്ക് പോലെയിരിക്കുന്ന നല്ല ഇടത്തരം മധുരം ഒക്കെ ഉള്ള റവയും പാലും വച്ചിട്ടുള്ള ആവിയിൽ വേവിക്കുന്ന നാലുമണി പലഹാരം എന്തായാലും ഉണ്ടാക്കി നോക്കണം, കാരണം ഇത് വേഗം പണി തീരും എന്നു മാത്രമല്ല, 4 മണി നേരങ്ങളിൽ കഴിക്കാൻ വേറെ പലഹാരങ്ങൾ ഒന്നും വേണ്ട.

ഇതിനായി വേണ്ട സാധനങ്ങൾ എന്താണെന്നുവെച്ചാൽ ഒരു കപ്പ് റവ, ഒരു കപ്പ് പാല്, മുക്കാൽ കപ്പ് പഞ്ചസാര, രണ്ട് ടേബിൾ സ്പൂൺ നെയ്യ്, ഫ്ലേവറിന് വേണ്ടി വാനില എസ്സൻസ് അല്ലെങ്കിൽ ഏലയ്ക്കാ പൊടിച്ചത് ചേർക്കുക, പിന്നെ ഒന്നു പൊങ്ങി വരാൻ ആയി മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ വേണം. പലഹാരം തയ്യാറാക്കാനായി റവയിലേക്ക് പാലും, പഞ്ചസാരയും നെയ്യും ചേർത്ത് മിക്സ് ചെയ്ത് 25 മിനിറ്റ് റസ്റ്റ് ചെയ്തതിനു ശേഷം അതിലേക്ക് ബേക്കിംഗ് പൗഡറും, ഏലയ്ക്കാപ്പൊടി അല്ലെങ്കിൽ എസൻസ് ചേർത്ത ഇളക്കിയ ശേഷം ഇഡലി ചെമ്പിൽ വെള്ളം.

വെച്ച് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുത്താൽ നല്ല അടിപൊളി റവ അപ്പം അഥവാ കേക്ക് തയ്യാറാകും. ഇവ ഉണ്ടാക്കുന്ന രീതി നമുക്ക് കാണാം.