10 മിനിറ്റ് ഉണ്ടെങ്കിൽ എളുപ്പം സ്വാദോടെ എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ ഇൻസ്റ്റൻറ് ജിലേബി

10 മിനിറ്റ് ഉണ്ടെങ്കിൽ എളുപ്പം നല്ല സ്വാദോടെ എല്ലാവര്ക്കും ഇഷ്ടപെടുന്ന രീതിയിൽ ഇൻസ്റ്റൻറ് ജിലേബി ഉണ്ടാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് മൈദ, കാൽ ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര്, രണ്ടുമൂന്നു തുള്ളി ഫുഡ് കളർ (അത് നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ചേർത്താൽ മതിയാകും), പിന്നെ 5 ടേബിൾ വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ഇത് മിക്സ് ചെയ്ത് എടുക്കണം. അപ്പോൾ നല്ല സ്മൂത്ത് ആയിട്ടുള്ള എന്നാൽ ലൂസ് അല്ലാത്ത അത്യാവശ്യം കട്ടിയുള്ള ഒരു ബാറ്ററാണ് നമുക്ക് അഞ്ചു ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുമ്പോൾ കിട്ടുക.

ശേഷം അത് മാറ്റിവെച്ച് ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര, കാൽ കപ്പ് വെള്ളം, രണ്ട് ഏലക്കയുടെ കുരു കൂടി ചേർത്ത് നല്ലപോലെ അലിഞ്ഞു തിളച്ചു വരുമ്പോൾ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ചേർത്ത് ഇളക്കി ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു വെക്കാം.

എന്നിട്ട് മാറ്റിവെച്ച മാവിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പൈപ്പിൻ ബാഗിലേക്ക് ആക്കാം, അത്തരം ബാഗ് ഇല്ലെങ്കിൽ സാധാരണ ഒരു പാക്കറ്റ് കവറിലേക്ക് മാവ് ഒഴിച്ചു കൊടുത്തു ഒരു സൈഡിൽ തുമ്പത്ത് ഒന്നു മുറിച്ചു കൊടുത്താൽ മതിയാകും.

എന്നിട്ട് ഒരു പാൻ അടുപ്പത് വച്ച് കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ മാത്രം തുമ്പത്ത് മുറിച്ച് മീഡിയം തീ ആക്കി എണ്ണയിലേക്ക് ചുറ്റിച്ചു കൊടുക്കാം, പെട്ടന്ന് തന്നെ ഇവ പൊന്തി വരും അപ്പോൾ തിരിച്ചും മറിച്ചും ഇട്ട് ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തു നേരെ ചൂടോടെയുള്ള പഞ്ചസാര ലായിനിലേക്ക് ഇട്ടു മുക്കി കുറച്ചു നേരം വെക്കാം. അതിനുശേഷം എടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി നല്ല ജ്യൂസിയായ ജിലേബി തയ്യാറാകുന്നതാണ്. പാനിന്റെ വലുപ്പം അനുസരിച്ചു 3-4 എണ്ണം ഒരേ സമയം ചുറ്റിച്ചു കൊടുക്കാം.

ഈ ഇൻസ്റ്റന്റ് ജില്ലേബി തയ്യാറാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *