വളരെ സ്വാദേറിയ നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്ന രീതി തപ്പി ഇനി നടക്കേണ്ടതില്ല, അസ്സൽ നാടൻ

വളരെ സ്വാദേറിയ നെല്ലിക്ക അച്ചാർ ഉണ്ടാക്കുവാൻ ആയി അരക്കിലോ നെല്ലിക്ക എടുത്തു നല്ലപോലെ കഴുകി വെള്ളം പൂർണ്ണമായും തുടച്ച് എടുത്തു വയ്ക്കണം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അര കപ്പ് നല്ലെണ്ണ ഒഴിച്ച് അത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് നെല്ലിക്ക ഓരോന്നായി ഇട്ട് കൊടുത്തു വറുത്തെടുക്കണം. (നെല്ലിക്ക വേവിച്ചെടുക്കുന്നതിലും നല്ലത് വറത്തു എടുക്കുന്നതാണ് ആയതിനാൽ ഇവ കൂടുതൽ സ്വാദുണ്ടാകും ഒപ്പം ഒരുപാട് കാലം ഇരിക്കുകയും ചെയ്യും.)

നെല്ലിക്ക വറുക്കുമ്പോൾ ആദ്യം തന്നെ ഹൈ ഫ്ലെയിമിൽ ഇട്ട ശേഷം ഫ്രൈ ആക്കി നെല്ലിക്കയുടെ പലഭാഗത്തായി ബ്രൗൺ കളർ ആയി വരുമ്പോൾ പിന്നെ ചെറു തീയിൽ ഇട്ട് അഞ്ച് മിനിറ്റ് നേരം അതൊന്ന് വേവിച്ചെടുക്കണം, (നമ്മൾ ഒരെണ്ണം അതിൽ ഉടച്ചു നോക്കുമ്പോൾ തന്നെ നെല്ലിക്ക വെന്തുവോ ഇല്ലയോ എന്ന് മനസ്സിലാക്കാവുന്നതാണ്), അതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ കായപ്പൊടി ചേർക്കണം, ഒപ്പം രണ്ട് ടേബിൾസ്പൂൺ ഉപ്പ് കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കാം, ശേഷം 150 ഗ്രാം മുളകുപൊടി കൂടി ഇട്ട് മിക്സ് ചെയ്തു നല്ലപോലെ നെല്ലിക്കയുടെ മേൽ പിടിപ്പിക്കണം, എന്നിട്ട് ഫ്‌ലൈയിം ഓഫ് ചെയ്തു അത് മാറ്റി വയ്ക്കാം.

പിന്നീട് അത് ചൂടാറി വരുമ്പോൾ അതിന്മേൽ ഒരു ടേബിൾ സ്പൂൺ വറുത്ത് പൊടിച്ച ഉലുവപ്പൊടി ചേർത്ത് വീണ്ടും മിക്സ് ചെയ്തു കൊടുക്കാം, ശേഷം അതിലേക്ക് അരക്കപ്പ് വെള്ളം നല്ലപോലെ തിളപ്പിച്ച് ചൂട് ആറിയതിനു ശേഷം കുറച്ചു കുറച്ച് ആയി ഒഴിച്ച് മിക്സ് ചെയ്യാവുന്നതാണ്. എന്നിട്ട് നല്ലപോലെ മുഴുവൻ വെള്ളം ഒഴിച്ച് മിക്സ് ചെയ്തുകഴിഞ്ഞാൽ നമ്മുടെ നെല്ലിക്ക അച്ചാർ തയ്യാറായി കിട്ടും. അത് രണ്ടു ദിവസം സൂക്ഷിച്ചു വെച്ചതിനു ശേഷം കഴിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ഈ രീതിയിൽ ഉണ്ടാക്കുന്നതിനാൽ ഒരു മാസം വരെ കേടുകൂടാതെ ഇവ ഇരിക്കുന്നതുമാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *