മാൽപുരി എന്ന മലബാർ സ്പെഷ്യൽ വിഭവം അറിയതവർക്കായി പരിചയപ്പെടുത്തുന്നു.
മലബാർ ഉള്ള അടിപൊളി ഒരു നാൾ മണി പലഹാരം ആണ് മാൽപുരി, നാലു മണി നേരത്ത് കുറച്ചു വെറൈറ്റി എന്തെങ്കിലും കഴിക്കണം എന്ന് തോന്നുകയാണെങ്കിൽ ഇൗ സ്പെഷ്യൽ വിഭവം ഉണ്ടാക്കാം.
ഇതാകുമ്പോൾ പലരും കേട്ടിട്ടുണ്ടാവുകയില്ല എന്നാല്‍ വളരെ സ്വാദിഷ്ടമായ സ്നക്ക് ആയത് കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടും. ഈ ഒരു മാൽപൂരി തയ്യാറാക്കാൻ ആവശ്യമുള്ളത് അര കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം, ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാല്‍ കപ്പ് മൈദ, ഒരു ടീസ്പൂൺ കറുത്ത എള്ള്, പൂരി ഫ്രൈ ചെയ്യാനുള്ള എണ്ണ മാത്രമാണ്. ഇത് ശെരിക്കും പൂരി പോലെ ഫ്രൈ ചെയ്യുന്നത് ആണെങ്കിലും അതിലും നല്ല ഒരു കിടിലൻ സ്വാദുള്ള സ്നക്ക് ആണ്, ഇതിനൊപ്പം ചൂട് ചായ കൂടി ഉണ്ടെങ്കിൽ സംഭവം അടിപൊളി ആകും. ഇത് തയ്യാറാക്കുന്ന രീതി നിങ്ങൾക്കായി വീഡിയോയിൽ പറഞ്ഞു തരുന്നു.