പച്ചരിയും അരിപ്പൊടിയും ഒന്നുമില്ലെങ്കിലും നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം തയ്യാറാക്കാം, കിടു

പച്ചരിയും അരിപ്പൊടിയും ഒന്നുമില്ലെങ്കിലും നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം തയ്യാറാക്കാം, ഇതുതന്നെ ബ്രേക്ക് ഫാസ്റ്റ്ന് മതിയാകും.

ചില സമയത്ത് രാവിലെ അപ്പം കഴിക്കണം എന്ന് തോന്നിയാൽ അതിനു പച്ചരിയും അരിപ്പൊടിയും ഒന്നുമില്ലെങ്കിലും വിഷമിക്കണ്ട, അതൊന്നും ഇല്ലാതെ നല്ല കിടിലൻ ഒപ്പം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കും.

അപ്പോൾ ഇതിന് നമ്മൾ റവ ആണ് ഉപയോഗിക്കുന്നത് ആയതിനാൽ തന്നെ ഒരു പ്രത്യേക രുചിയും എല്ലാവർക്കും ഇഷ്ടപ്പെടുന്നതും ആയിരിക്കും, ഇതിനായി ആവശ്യമുള്ളത് 2 കപ്പ് റവ, ഒരു ടേബിൾസ്പൂൺ പഞ്ചസാര, കാൽ ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടേബിൾ സ്പൂൺ യീസ്റ്റ്, 2 കൈപിടി നാളികേരം ചിരവിയത്, അര ടീസ്പൂൺ ഉപ്പ്, രണ്ടര കപ്പ് വെള്ളം എന്നിവയാണ്. നമ്മൾ തലേ ദിവസം തന്നെ മാവ് തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കിൽ രാവിലെ നല്ല കിടിലൻ ഒരു അപ്പം കഴിക്കാം, ഇതിനൊപ്പം മുട്ടക്കറി ആയാലും ചിക്കൻകറി ആയാലും എല്ലാം അടിപൊളി ആയിരിക്കും.

ഇത് തയ്യാറാക്കുന്ന രീതി വിശദമായി കാണിക്കുന്നു. കടപ്പാട്: Mia Kitchen.

Leave a Reply

Your email address will not be published. Required fields are marked *