ഗോതമ്പ് നുറുക്ക് വച്ച് പൂ അടയും, അതോടൊപ്പം ഓട്ടടയും സ്വാദേറിയ രീതിയിൽ ഉണ്ടാക്കി കഴിക്കാം.
നമ്മുടെ റേഷൻ കടയിൽ നിന്ന് എല്ലാം നുറുക്ക് ഗോതമ്പ് ധാരാളം ലഭിക്കുന്നുണ്ട്, എന്നാൽ അത് ഏറ്റവും നല്ലത് ആയതുകൊണ്ട് അത് വെച്ച് ഒരുപാട് നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നു, അതിലേറെ രുചികരമായ ഒരു സംഭവമാണ് അട. ഈ വീഡിയോയിൽ നുറുക്കുഗോതമ്പും, ശർക്കരയും ചേർത്ത് പൂ അടയും അതോടൊപ്പം ഓട്ടടയും ഉണ്ടാക്കി കാണിക്കുന്നു, ഇത് ചിലപ്പോൾ പലരും കഴിച്ചിട്ട് ഉണ്ടാവുകയില്ല ആയതിനാൽ തീർച്ചയായും നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കണം, കാരണം ഇതിനെല്ലാം അത്ര രുചിയാണ്.
അപ്പോൾ മാവിനായി ആവശ്യമുള്ളത് ഒരു കപ്പ് നുറുക്കുഗോതമ്പ്, ആവശ്യത്തിന് ഉപ്പ്, മുക്കാൽ കപ്പ് വെള്ളം എന്നിവയാണ്. പൂ അടയുടെ ഫില്ലിങ്ങിനായി ഒരു കപ്പ് ശർക്കര, ഒന്നേകാൽ കപ്പ് നാളികേരം ചിരവിയത്, ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരുപിടി അവൽ, ഒരു പഴം എന്നിവ മതിയാകും. ഇനി ഓട്ടടയുടെ ഫില്ലിങ്ങിനായി നാളികേരവും ഉപ്പും മാത്രം മതിയാകും. രണ്ട് രീതിയിലും ഉള്ള ഈ അടകൾ വളരെ രുചികരമാണ്, അതിനാൽ വൈകുന്നേരം പലഹാരമായി ഇതുതന്നെ തയ്യാറാക്കാവുന്നതാണ്.
അപ്പോൾ വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടെങ്കിൽ ഇതുപോലെതന്നെ ചെയ്തെടുക്കാം, എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കും.