ഈയൊരു വെറൈറ്റി റാഗി സേമിയ ഉപ്പുമാവ് ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിനു വേറെ ഒന്നും ആവശ്യമില്ല

ഈയൊരു വെറൈറ്റി റാഗി സേമിയ ഉപ്പുമാവ് ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിനു വേറെ ഒന്നും ആവശ്യമില്ല, അടിപൊളി രുചിയാണ്. ഇതിനായി കടായിലേക്ക് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് മീഡിയം തീയേക്കാളും കുറച്ചു താഴെയായി തീ വച്ച് ചൂടാക്കാം, എന്നിട്ട് അതിലേക്ക് അരടീസ്പൂൺ കടുക്, 1 ടീസ്പൂൺ ഉഴുന്ന് ചേർത്ത്, കടുക് ചെറുതായി പൊട്ടി തുടങ്ങുമ്പോൾ.

അതിലേക്ക് ഒരുടീസ്പൂൺ ഇഞ്ചി കൊത്തിയരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, അരടീസ്പൂൺ ജീരകം ഇട്ട് ചെറുതായി വഴറ്റി, അതിലേക്ക് അരക്കപ്പ് സവാള, അരകപ്പ് ക്യാരറ്റ് എന്നിവ ചെറുതായരിഞ്ഞത് ചേർത്ത് വഴറ്റി വാടി വരുമ്പോൾ 100 ഗ്രാം റാഗി സേമിയ (ഏകദേശം 250 ഗ്രാമിന്റെ 1 കപ്പ് ഉണ്ടാകും) ഇട്ട് കൊടുക്കാം. നിങ്ങൾക്കിഷ്ടമുള്ള സേമിയ ഉപയോഗിക്കാവുന്നതാണ് എന്നാൽ റാഗിസേമിയയാണ് ടേസ്റ്റ് കൂടുതൽ. പിന്നെ അതിലേക്ക് കാൽകപ്പിന് കുറച്ചു താഴെയായി റവ കൂടിയിട്ട് രണ്ടുമിനിറ്റ് ചൂടാക്കിയതിനുശേഷം അതിലേക്ക് അരക്കപ്പ് തേങ്ങചിരവിയത്.

ഒന്നേകാൽ കപ്പ് വെള്ളം,ആവശ്യത്തിന് ഉപ്പ് ഇട്ട് നല്ലപോലെ മിക്സ് ചെയ്തു ചെറുതീയിൽ അടച്ചു 1 മിനിറ്റ് വേവിച്ചിട്ട് പിന്നെ തുറന്ന് അരക്കപ്പ് വേവിച്ച ഗ്രീൻപീസ് ഉണ്ടെങ്കിൽ ചേർത്തിലക്കി വീണ്ടും അടച്ച് 2-3 മിനിറ്റ് കൂടി വേവിച്ചാൽ വെള്ളം എല്ലാം വറ്റി ഡ്രൈ ആകുന്നതാണ്, അപ്പോൾ അതിലേക്ക് നെയ്യിൽ വറുത്ത കറിവേപ്പില, അണ്ടിപ്പരിപ്പ് ചേർത്തിളക്കി വിളബാം.